
Actor
ഞാന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല; പൃഥ്വിരാജ്
ഞാന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല; പൃഥ്വിരാജ്

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ആടുജീവിതം. പതിനാറു വര്‍ഷത്തെ ബ്ലെസിയുടെ സ്വപ്നത്തെ ഇരുകയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
താന്‍ സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്നും മലയാള സിനമയില്‍ താരങ്ങളുടെ പ്രതിഫലത്തെക്കാള് കൂടുതല്‍ ചിത്രത്തിന്റെ നിര്‍മാണത്തിനാണ് ചെലവാകുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. ബോളിവുഡ് നടന് അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്. സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം.
കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിര്‍മാണത്തിനാണ് മാറ്റിവയ്ക്കുന്നത്. അതായത് മറ്റ് ഇന്ഡസ്ട്രികളില് 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’ എന്നും പൃഥ്വിരാജ് പറഞ്ഞു.
സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കാത്തത്, ശമ്പളം വാങ്ങുന്നതിലൂടെ സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നതു കൊണ്ടാണ്. ബജറ്റില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. ഷൂട്ടിംഗ് തടസ്സപ്പെടും. ഒരു സിനിമ നല്ല രീതിയില്‍ ഷൂട്ട് ചെയ്യണമെന്നാണ് പറയാറുള്ളത്.
അതുകൊണ്ട് പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്. സിനിമ തിയേറ്ററില്‍ ഓടിയില്ലെങ്കില്‍ ലാഭമൊന്നും കിട്ടുകയും ഇല്ല. ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവും ഉണ്ടാകും. ലാഭം ഉണ്ടായാല്‍ പ്രതിഫലത്തെക്കാള് കൂടുതല്‍ കിട്ടാറുമുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...