തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും. ഇപ്പോഴിതാ ഇത്തവണ തൃശൂര്‍ എടുത്തിരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തൃശൂര്‍ എടുക്കാന്‍ വേണ്ടിയാണ് താന്‍ വന്നത്. ജൂണ്‍ നാലിന് തൃശൂരില്‍ ഉയിര്‍പ്പായിരിക്കും സംഭവിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
‘തൃശൂര്‍ ലോക്സഭ മണ്ഡലം നിങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിയെ ഏല്പ്പിക്കുകയാണെങ്കില് തൃശൂര്‍ എടുത്തിരിക്കും, എടുക്കാന്‍ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്. പ്രാര്‍ത്ഥനയോടെ പറയുന്നു എടുത്തിരിക്കും. ലീഡറും ഇന്ദിരാഗാന്ധിയുമൊന്നും കേരളത്തിന് നല്കിയ ഒരു കാര്യങ്ങളും ഞാന്‍ തള്ളിപ്പറയുന്നില്ല. പക്ഷേ അതിന് ശേഷം കുരിശിലേറ്റപ്പെട്ട തൃശൂര്‍ 2024 ജൂണ്‍ നാലിന് ഉയിര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നത്.
ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റന്‍ ഇപ്പോള്‍ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പല്‍ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുടയില്‍ എന്‍ ഡി എ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നേടി. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും മതസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് എല്‍ഡിഎഫ് ആണ് പരാതി നല്‍കിയത്. നേരത്തേ കളക്ടര്‍ക്ക് നല്കിയ പരാതിയിലും അന്വേഷണം നടക്കുകയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്കാവുന്ന സിവിജില്‍ ആപ്പ് വഴി മാര്‍ച്ച് 27 ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ചത് 1914 പരാതികള്‍. ഇതില്‍ 1906 പരാതികള്‍ പരിഹരിച്ചു. പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. ശരാശരി 43 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സിവിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സിവിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...