
News
ലഹരിക്കടത്ത് കേസ്; സംവിധായകന് അമീറിന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ സമന്‍സ്
ലഹരിക്കടത്ത് കേസ്; സംവിധായകന് അമീറിന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ സമന്‍സ്
Published on

ഡി.എം.കെ. മുന്‍ നേതാവും ചലച്ചിത്രനിര്‍മാതാവുമായ ജാഫര്‍ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസില്‍ തമിഴ് സംവിധായകന് അമീറിന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ (എന്‍.സി.ബി.) സമന്‍സ്. ഡല്‍ഹിയിലുള്ള എന്‍.സി.ബി. ഓഫീസില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. അമീര്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് ജാഫര്‍ സാദിക്കാണ്.
ഇതുമായി ബന്ധപ്പെട്ടാണ് അമീറിനെ ചോദ്യംചെയ്യുന്നത്. പരുത്തിവീരന്, മൗനം പേശിയതേ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്ത് ശ്രദ്ധിക്കപ്പെട്ട അമീര്‍ തിരക്കഥാകൃത്തും നടനും കൂടിയാണ്. അമീറിനെ കൂടാതെ ബിസിനസുകാരായ അബ്ദുള്‍ ഫസിദ് ബുഹാരി, സയ്ദ് ഇബ്രാഹിം എന്നിവര്‍ക്കും എന്‍.സി.ബി. സമന്‍സ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായത്.
ആദ്യം ജാഫര്‍ സാദിക്കിന്റെ സഹായികളായ മൂന്നുപേരും പിന്നീട് ഇയാളും പിടിയിലാകുകയായിരുന്നു. ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 2000 കോടിയോളം രൂപയുടെ ലഹരിമരുന്ന് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലഹരിക്കച്ചവടത്തില്നിന്ന് ലഭിച്ച പണം ജാഫര്‍ സിനിമാനിര്‍മാണത്തിന് ഉപയോഗിച്ചെന്നും സംശയിക്കുന്നുണ്ട്. കേസിനെത്തുടര്‍ന്ന് ജാഫറിനെ ഡി.എം.കെ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചത്. നീലേശ്വര്യം എന്ന ഇടത്ത് നിന്നും വന്ന് ഇന്ന് മലയാളികളുടെ...