
Social Media
ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍
ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍

മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആടുജീവിതം അവസാനം തിയറ്ററിലേയ്ക്ക് എത്തിയിരിക്കുകയാണ്. 16 വര്‍ഷം നീണ്ട കാത്തിരിപ്പാണ് അവസാനിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മകന് രാജുവിന് ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചു.
മല്ലിക സുകുമാരന്റെ കുറിപ്പ്;
ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്. നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം…ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്….പ്രാര്‍ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
ബന്യാമിന് എഴുതിയ ആടുജീവിതം എന്ന പുസ്തകമാണ് ബ്ലെസി സിനിമയാക്കുന്നത്. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും നീണ്ടു. 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ആദ്യ റിലീസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്.
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...