ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടിവെച്ചതായിരുന്നു; അത് നന്നായി എന്ന് തോന്നുന്നു;എനിക്കും ഒരു ലൈഫുമുണ്ട്!!!

By
ബിഗ് ബോസ് മലയാളം സീസൺ ആറിലെ തന്നെ ഏറ്റവും ചർച്ചയായ എപ്പിസോഡുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേത്. കാരണം അപ്രതീക്ഷിതമായ ഒരുപാട് സംഭവങ്ങൾ ഹൗസിൽ അരങ്ങേറിയിരുന്നു. ജാസ്മിൻ ഗബ്രി കൂട്ടുകെട്ട് നല്ല രീതിയിൽ തന്നെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ലൈഫ് സ്റ്റോറി സെഗ്മെന്റില് തന്റെ ജീവിത കഥ ബിഗ് ബോസിലെ സഹമത്സരാർത്ഥികൾക്ക് മുമ്പിൽ തുറന്ന് പറഞ്ഞിരുന്നു ജാസ്മിന്.
അതിനുശേഷം പുതിയ നിരവധി വിവാദങ്ങൾ കൂടി ജാസ്മിന്റെ പേരിലുണ്ടായി. അതിൽ ഒന്ന് ജാസ്മിൻ തന്റെ മുൻ കാമുകൻ മുന്നയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായത്. താൻ വിവാഹത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും വരെ വാങ്ങി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും എന്നാൽ ചെറുക്കൻ വീട്ടുകാരുടെ പ്രശ്നം കാരണം വിവാഹം മുടങ്ങുകയായിരുന്നുവെന്നുമാണ് ജാസ്മിൻ ബിഗ് ബോസ് ഷോയിൽ വെച്ച് വിവാഹ മുടങ്ങിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.
പിന്നീട് ഗബ്രിയുമായുള്ള ജാസ്മിന്റെ കോംമ്പോ ചർച്ചയായപ്പോഴും മകളുടെ ഉറപ്പിച്ച വിവാഹം മുടങ്ങിയതിനെ കുറിച്ച് പിതാവ് ജാഫർ സംസാരിച്ചു. അപ്പോഴും ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന ചെറുപ്പക്കാരൻ മുന്നയെ കുറ്റപ്പെടുത്തിയാണ് പിതാവ് സംസാരിച്ചത്. എന്റെ മകളുടെ വിവാഹനിശ്ചയം നേരത്തെ ഒരിക്കൽ കഴിഞ്ഞതാണ്. അതേ കുറിച്ച് പറയാൻ ഒരുപാടുണ്ട്. പക്ഷെ ഞാൻ ആരെയും തേജോവധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് ആ വിവാഹനിശ്ചയത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല.
അതിനുശേഷം ജാസ്മിന്റെ വിവാഹനിശ്ചയം മറ്റൊരു പയ്യനുമായി കഴിഞ്ഞു. അത് പുറത്ത് പറയരുതെന്ന് അവളോട് പറഞ്ഞത് ഞാനാണ്. കാരണം എനിക്ക് അത് ഇഷ്ടമല്ല. ആദ്യത്തേതും ആരോടും പറയരുതെന്ന് മകളോട് പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹം നിശ്ചയിച്ചിരിക്കുന്ന പയ്യൻ എല്ലാം അക്സപ്റ്റ് ചെയ്യാൻ മനസുള്ളയാളാണ്. ഞാൻ അവനോട് സംസാരിക്കാറുണ്ട്. നെഗറ്റീവ് നല്ലോണം വരുന്നുണ്ടെന്ന് അവർ എന്നോട് പറഞ്ഞിരുന്നു അത്രമാത്രം എന്നാണ് പിതാവ് ജാഫർ പറഞ്ഞത്.
ഇപ്പോഴിതാ പിതാവിന്റെ അഭിമുഖം വൈറലായതോടെ തന്റെ ഭാഗം വിശദമാക്കി എത്തിയിരിക്കുകയാണ് ജാസ്മിന്റെ മുൻ കാമുകൻ മുന്ന. ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡി ഡേറ്റ് നീട്ടിവെച്ചതായിരുന്നുവെന്നും എന്നാലിപ്പോൾ അത് നന്നായി എന്നാണ് തനിക്ക് തോന്നുന്നതെന്നുമാണ് മുന്ന പുതിയ വീഡിയോയിൽ പറയുന്നത്.
മുന്നയുടെ വാക്കുകളിലേക്ക്… ‘ജാസ്മിന്റെ ഉപ്പയുടെ ഒരു വീഡിയോ ഞാൻ കണ്ടു. അതിൽ അവർ മകളെ വിശ്വാസമാണ് അതാണ്… ഇതാണ് എന്നൊക്കെ കുറേ കാര്യങ്ങൾ പറയുന്നുണ്ട്.’ ‘അതെന്തോ ആയിക്കോട്ടേ… അതിൽ എന്നെ പറ്റിയും എന്റെ ഫാമിലിയേ പറ്റിയും ചിലത് പറയുന്നത് ഞാൻ കേട്ടു. നാട്ടുകാർ മുഴുവൻ അവളുടെ ഉപ്പയുടെ വീഡിയോ കണ്ടുകഴിഞ്ഞു. ഇനിയും ഞാൻ പ്രതികരിക്കാതിരുന്നാൽ ഞാൻ ഫാമിലിയും എന്തൊക്കയോ അവരോട് ചെയ്തുവെന്ന് ആളുകൾ കരുതും.
2022 ഡിസംബർ 22നായിരുന്നു ജാസ്മിനുമായുള്ള എന്റെ വിവാഹം ഫിക്സ് ചെയ്തിരുന്നത്. അതിനുശേഷം ഡേറ്റ് ഒന്ന് മാറ്റിവെച്ചു.’ ‘ഞാൻ പുതിയ കമ്പനിയും ബിസിനസും തുടങ്ങിയപ്പോൾ ചെറിയ ഫിനാഷ്യൽ ടൈറ്റ് വന്നു. അപ്പോഴാണ് വിവാഹ തിയ്യതി മാറ്റി നിശ്ചയിച്ചത്. കല്യാണമല്ലേ… ടൈം ഉണ്ടല്ലോ… പെണ്ണും എല്ലാം റെഡിയാണല്ലോയെന്ന് കരുതി. ഇപ്പോൾ ഞാൻ അത് എത്ര ഭാഗ്യമായി എന്നാണ് ചിന്തിക്കുന്നത്.
‘പിന്നീട് പുതിയ വിവാഹതിയ്യതി തീരുമാനിച്ചു. പക്ഷെ അതിനിടയിൽ ഞങ്ങളുടെ ബ്രേക്കപ്പുണ്ടായി. ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡി ഡേറ്റ് നീട്ടിവെച്ചുവെന്നല്ലാതെ ഞാനും എന്റെ ഫാമിലിയും ജാസ്മിന്റെ ഫാമിലിക്ക് എതിരെ വേറെ ഒന്നും ചെയ്തിട്ടില്ല. പക്ഷെ ജാസ്മിന്റെ ഉപ്പയുടെ ഇന്റർവ്യു കണ്ടാൽ പലതും ചിന്തിച്ചുപോകും. വിവാഹം മുടങ്ങിയതിന്റെ കാരണം ജാസ്മിന്റെ ഉപ്പ വ്യക്തമാക്കണം.’
‘ഈ റമളാൻ മാസത്തിൽ ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറയാൻ എനിക്ക് തീരെ താൽപര്യമില്ല. ഇനി മൂപ്പര് ഇന്റർവ്യു കൊടുക്കുന്നുണ്ടെങ്കിൽ എന്നേയോ എന്റെ ഫാമിലിയേയോ അതിലേക്ക് വലിച്ചിടാൻ നിൽക്കണ്ട. എനിക്ക് അത് താൽപര്യമില്ല. ഇത് ഇവിടെ വെച്ച് നിർത്തണം. എനിക്കും ഫാമിലിയും ലൈഫുമുണ്ട്. ഇങ്ങനെ ഓരോന്ന് പറഞ്ഞുണ്ടാക്കുമ്പോൾ ആളുകൾ പലതും ചിന്തിക്കും’, എന്നാണ് മുന്ന പുതിയ വീഡിയോയിൽ പറഞ്ഞത്.
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനാണ് വ്ലോഗർ തൊപ്പി. പലപ്പോഴും വിവാദങ്ങളും തൊപ്പിയ്ക്ക് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഏത് തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...