ഹണിമൂണ്ണിന് പോയ കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല; ‘ഞാന്‍ കമ്മിറ്റെഡാണ് ഗയ്സ്’!!
Published on

By
മൂന്നാമത്തെ ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 6. ഇതിനോടകം തന്നെ സംഭവബഹുലമായ രംഗങ്ങളാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതിനിടെ ചില കോമ്പോകളും സെറ്റായി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജാസ്മിന്-ഗബ്രി കോമ്പോ. ഇരുവരുടേയും സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി മാറുകയാണ്.
ശക്തരായ രണ്ടു മത്സരാര്‍ത്ഥികള്‍ തമ്മില്‍ കാട്ടിക്കൂട്ടുന്നതിന് എതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയര്‍ന്ന് വരുന്നത്.സൗഹൃദമാണെന്ന് പറഞ്ഞ് വീടിനകത്ത് ഒരുമിച്ചിരിക്കുന്നതും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതുമൊക്കെ സഹമത്സരാര്ഥികളെയും അസ്വസ്ഥരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്ന പ്രശ്നവും ഇരുവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ പറ്റിയില്ലെന്നുള്ള പേരിലാണ്.
രണ്ടാള്‍ക്കും അടുത്തടുത്ത് കിടക്കാന്‍ വേണ്ടി ഉറങ്ങി കിടന്ന ശ്രീരേഖയോട് മാറി കിടക്കാന്‍ ചോദിച്ചതടക്കം വീടിനകത്ത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ താരങ്ങളുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ബിഗ് ബോസിനകത്ത് ചുറ്റോട് ചുറ്റും ക്യാമറകളാണ്.
ഇതിന്റെ കണ്ണുവെട്ടിച്ച് ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ബാത്ത്റൂമിനകത്തും ഡ്രസ്സിങ് റൂമിനകത്തും മാത്രമാണ് ക്യാമറകള്‍ ഇല്ലാത്തത്. അവിടെ കയറിയും ജാസ്മിനും ഗബ്രിയും കാണിച്ച് കൂട്ടിയതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. വസ്ത്രം മാറുന്നതിന് വേണ്ടിയല്ലാതെ ജാസ്മിന് ഡ്രസിങ് റൂമിന് അകത്ത് കയറുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.
ഇതിനോട് ചേര്‍ന്ന് ഗബ്രി വാതിലില്‍ ഇരിക്കുകയും ചെയ്തു. ഇരുവരും എന്തോ രഹസ്യ കാര്യങ്ങള്‍ സംസാരിച്ചതാണെന്ന കാര്യം വ്യക്തമാണ്. മാത്രമല്ല മൈക്ക് ഊരി വെച്ച് ഡ്രസിങ് റൂമിനകത്ത് നിന്നും സംസാരിച്ചതിനെതിരെ ബിഗ് ബോസ് സംസാരിച്ചിരുന്നു. ഇത്തരത്തില്‍ താരങ്ങളുടെ പ്രകടനത്തെ പറ്റി വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വരുന്നത്.
‘ഹണിമൂണ്ണിന് പോയ കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതാണെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. ഇത് ബിഗ് ബോസ് മലയാളം സീസണ് 6 ന്റെ ഇന്നലത്തെ ലൈവില്‍ നിന്നുമുള്ളതാണ്. ഇതൊക്കെ അവരുടെ ഇഷ്ടമല്ലേ എന്ന് ചോദിക്കുന്നവരോട് അതെ ഇതാണ് അവരുടെ ഇഷ്ടം. എനിക്ക് ഒരു കാര്യമേ പറയാനുള്ളു, വാപ്പയുടെ അടുത്ത കാള്‍ വരാനുള്ള സമയമായി. നല്ലവരായ കാണികളെ ഇനിയൊരു കാള്‍ വന്നാലും അവരുടെ സ്വകാര്യത മാനിച്ചു നമ്മളെ കേള്‍പ്പിക്കുന്നതല്ല. മുല്ലപ്പൂവിന്റെ ഫേമസ് കരച്ചിലും ഡയലോഗും ഓര്‍മ്മയില്‍ വരുന്നു. ‘ഞാന്‍ കമ്മിറ്റെഡാണ് ഗയ്സ്’.. എന്ന് പറഞ്ഞാണ് ഒരു ബിഗ് ബോസ് ആരാധകന് പങ്കുവെച്ച കുറിപ്പ് അവസാനിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...