ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍
ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍
ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍
ബ്ലെസിയുടെ ‘ആടുജീവിതം’ തിയേറ്ററിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28ന് ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളത്തില്‍ ഇന്നും ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരില്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ആണ് ആടുജീവിതത്തിന് പിന്നാലെ റിലീസിനെത്തുന്ന പൃഥ്വിരാജ് ചിത്രം. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്നത്. കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് അക്ഷയ് കുമാര്‍ സംസാരിച്ചു. പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു.
തന്നെക്കാള്‍ മികച്ച നടന് എന്ന ആമുഖത്തോടെയാണ് പൃഥ്വിരാജിനെ അക്ഷയ് കുമാര്‍ പരിചയപ്പെടുത്തിയത്. തന്റെ മകന് പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.
”ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ പൃഥ്വിരാജിന് ഞങ്ങളേക്കാള്‍ ഡയലോഗുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരുന്നു. പൃഥ്വിരാജില്‍ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടുജീവിതത്തിന്റെ ട്രെയിലര്‍ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വിഡിയോ പുറത്തു വന്നാലും അത് തന്നെ കാണിക്കണമെന്ന് പൃഥ്വിയോട് താന്‍ പറഞ്ഞിട്ടുണ്ട്.”
ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി.
പതിനാറ് വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്ന് അക്ഷയ് അത്ഭുതത്തോടെ ചോദിച്ചു. ”ഇത് തീര്‍ത്തും അവിശ്വസനീയമാണ്. എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ല ഒരു പക്ഷേ നിങ്ങള്‍ക്കും. ഇന്ത്യയില്‍ തന്നെ ഈ ഒരു നടന് അല്ലാതെ മറ്റാര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതം. പൃഥ്വി എല്ലാവര്ക്കും പ്രചോദനമാണ്.”
‘ആടുജീവിതം’ ട്രെയിലര്‍ പ്രേക്ഷകരെ കാണിക്കണമെന്ന് അക്ഷയ് നിര്‍ബന്ധിച്ചുവെങ്കിലും പൃഥ്വിരാജ് സ്നേഹത്തോടെ അത് നിരസിച്ചു. ചിത്രം എപ്രില്‍ 10ന് ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ തിയറുകളില്‍ എത്തും. മാനുഷി ചില്ലാര്‍, അലായ, സോനാക്ഷി സിന്‍ഹ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...