
Malayalam
പുതിയ ഫ്ലാറ്റ് വാങ്ങി അഖില്‍ മാരാര്‍; പാലു കാച്ചലിനെത്തി സീസണ് 5 താരങ്ങള്‍
പുതിയ ഫ്ലാറ്റ് വാങ്ങി അഖില്‍ മാരാര്‍; പാലു കാച്ചലിനെത്തി സീസണ് 5 താരങ്ങള്‍
Published on

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഇപ്പോള്‍ ആറാം സീസണ് തുടങ്ങിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. എന്നാല്‍ ഇതിനിടയില്‍ അഞ്ചാം സീസണില്‍ മത്സരിച്ച ഭൂരിഭാഗം മത്സരാര്ഥികളും ഒത്തൊരുമിച്ച് എത്തിയതിന്റെ വിശേഷങ്ങളും ചര്‍ച്ചയാകുകയാണ്. അഞ്ചാം സീസണ് വിന്നറായ അഖില്‍ മാരാരുടെ സന്തോഷത്തില്‍ ഒത്തുച്ചേരാനായിരുന്നു സുഹൃത്തുക്കളെല്ലാം എത്തിയത്.
അഖില്‍ മാരാരുടെ പുതിയ വീടിന്റെ പാലുക്കാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് സെറീന അടക്കമുള്ള ബിഗ് ബോസിലെ സുഹൃത്തുക്കള്‍ ഒത്തുകൂടിയത്. അഖിലിന്റെ ഭാര്യ ലക്ഷ്മിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് സെറീന.
ഇന്ന് അഖിലേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചല്‍ ആണ്. രാവിലെ ഒന്‍പതരയ്ക്കാണ് മുഹൂര്‍ത്തം. പാര്‍ട്ടി വൈകുന്നേരം ആണ്. ഈ വീഡിയോ എടുക്കുന്നത് 2024 മാര്‍ച്ച് 25 ആണ്, ഞങ്ങള്‍ ബിഗ് ബോസില്‍ കയറിയിട്ട് ഒരു വര്‍ഷം ആയിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് അഖിലേട്ടന് പാലുകാച്ചല്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തിന്റെ ഗ്യാപ്പില്‍ അതേ ദിവസം തന്നെ നോക്കിയാണ് ഈ ചടങ്ങ്.
ഇത് കുറച്ചുകൂടി മനോഹരമാവുന്നത് ഞങ്ങളുടെ റീയൂണിയന് കൂടിയാണ് ഈ ചടങ്ങ് എന്നുള്ളത് കൊണ്ടാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന പാര്‍ട്ടിയ്ക്ക് ഞങ്ങളുടെ സീസണില്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും വരും. രാവിലത്തെ ചടങ്ങിന് ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ കാണുള്ളൂ. ആരൊക്കെ വരും എന്ന് എനിക്ക് അറിയില്ല. ഇത് വളരെ വലിയ ഒരു അച്ചീവ്മെന്റ് ആണ്. എനിക്കതില്‍ അഭിമാനം തോന്നുന്നുണ്ട്.
ഞാന്‍ ഇന്നലെയും അവരോട് സംസാരിക്കുമ്പോള്‍ അത് പറഞ്ഞിരുന്നു. കുറെ ദിവസം ആയി വീടിന്റെ പണികള്‍ നടക്കുവായിരുന്നു. കുറച്ച് അടിപൊളിയായിട്ട് തന്നെ അത് ചെയ്തിട്ടുണ്ട്. ഹെല്പ്പിനൊക്കെ കൂടെ നില്ക്കുമ്പോള് തന്നെ ഞാന്‍ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട്, എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട് എന്ന്.
ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം ആവുമ്പോള്‍ ഒരു ഡ്രീം ഹോം സ്വന്തമാക്കാന്‍ പറ്റുന്നത് വലിയ ഒരു അച്ചീവ്മെന്റ് തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. ഇത്രയും നാള് ചെയ്ത എല്ലാ ഹാര്‍ഡ് വര്‍ക്കിനും എല്ലാ സാക്രിഫൈസിന്റെയും ഒരു റിസള്‍ട്ട് ആണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്’ എന്നും സെറീന പറയുന്നു. ശേഷം അഖിലിന്റെ ഫഌറ്റിലെത്തി പാലുക്കാച്ചല്‍ ചടങ്ങുകള്‍ എല്ലാം വീഡിയോയില്‍ കാണിക്കുകയും ചെയ്തു. എറണാകുളത്ത് ഒരു ഫഌറ്റാണ് അഖില്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...