
Tamil
ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു!; പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ !
ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു!; പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ !

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ എത്തുന്നത്. നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്.
ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍പ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 17 വര്‍ഷം നീണ്ട വിവാഹബന്ധമാണ് ഇരുവരും വേണ്ടെന്ന് വെച്ചത്. 2004 ല്‍ വിവാഹിതര്‍ ആയ ഇരുവര്‍ക്കും രണ്ട് കുട്ടികളും ഉണ്ട്. യാത്ര രാജ്, ലിംഗ രാജ് എന്നീ ആണ്മക്കളാണ് ഇവര്‍ക്കുള്ളത്. മക്കളുടെ കാര്യങ്ങളില്‍ രണ്ട് പേരും ഇപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട്.
ഇപ്പോള്‍ ധനുഷ് അഭിനയത്തിന്റെയും ഐശ്വര്യ സംവിധാനത്തിന്റെും തിരക്കുകളിലാണ്. ഏറ്റവുമൊടുവില്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ ചില അഭിമുഖങ്ങള്‍ പുറത്ത് വരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ സിനിമ വിജയമാവാതെ പോവുകയായിരുന്നു. അതേ സമയം ഐശ്വര്യ-ധനുഷ് ദമ്പതിമാരെ പറ്റിയുള്ള പുതിയ ചില വെളിപ്പെടുത്തലുകള്‍ വൈറലാവുകയാണ്.
കോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയത്. പിന്നീട് വീട്ടുകാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുവരും വിവാഹമോചന തീരുമാനം ഉപേക്ഷിച്ചു എന്നും എങ്കിലും വേര്‍പിരിഞ്ഞ് ജീവിക്കാനാണ് ഇവരുടെ തീരുമാനമെന്നും മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് സൂചന. ഐശ്വര്യയുമായി ധനുഷ് വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്. തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച് വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ചലച്ചിത്ര നിരൂപകനാണ് ബെയില്‍വാന്‍ രംഗനാഥന്.
ആന്ധ്രാപ്രദേശിലെ ഒരു ഹോട്ടലില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് തീരുമാനമെടുത്തതെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിച്ചു. മാത്രമല്ല ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘മകളുടെ അപ്രതീക്ഷിതമായ ഈ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചു. കുടുംബം അവരെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു. ഇരുവരും ഉടന്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ്,’ ബെയില്‍വാന്‍ പറയുന്നത്.
ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ആ ശുഭവാര്‍ത്ത കേള്‍ക്കാനാണ്. ധനുഷുമായുള്ള വേര്‍പിരിയലിന് ശേഷം സംവിധായികയായി റീ എന്‍ട്രി നടത്തിയിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും വിചാരിച്ചത് പോലെ വിജയിച്ചില്ല. ചിത്രത്തില്‍ ഐശ്വര്യയുടെ പിതാവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു.
40 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് 20 കോടി മാത്രമേ കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടുള്ളു. അതിന് കാരണം രജനികാന്തിന്റെ റോളാണെന്ന് ഐശ്വര്യ തന്നെ പറഞ്ഞിരുന്നു. അതിഥി വേഷമായിട്ടാണ് പിതാവിനെ തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിനായി കൂടുതല്‍ റോളുകള്‍ കൂട്ടിച്ചേര്‍ത്തതോടെ സിനിമയുടെ കഥയിലും മാറ്റം വന്നു. അതാണ് പരാജയ കാരണമെന്നാണ് ഐശ്വര്യ വ്യക്തമാക്കിയത്.
ധനുഷ് വ്യക്തി ജീവിതത്തിന് സമയം കൊടുക്കാത്തതും മുഴുവന്‍ സമയവും കരിയറിന് വേണ്ടി മാറ്റി വെച്ചതുമാണ് വേര്‍പിരിയലിന് കാരണമായതെന്ന് നേരത്തെ ഗോസിപ്പ് വന്നിരുന്നു. ഇതിന് മുമ്പ് ധനുഷ് ചില നടിമാരുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നപ്പോഴൊന്നും ഐശ്വര്യയുമായുള്ള വിവാഹബന്ധത്തെ ഇത് ബാധിച്ചിരുന്നില്ല.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...