Tamil
തലൈവര്‍ 171 ഉടന്‍ ആരംഭിക്കും; പുതിയ വിവരങ്ങളുമായി ലോകേഷ്
തലൈവര്‍ 171 ഉടന്‍ ആരംഭിക്കും; പുതിയ വിവരങ്ങളുമായി ലോകേഷ്
വിജയ്‌യെ നായകനാക്കിയുള്ള ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 171. ലോകേഷും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് മേല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുമുണ്ട്. സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുമായെത്തിയിരിക്കുകയാണ് ലോകേഷ് ഇപ്പോള്‍.
തലൈവര്‍ 171 ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ലോകേഷ് പറയുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ ഒരു ടീസറും പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.
രജനികാന്തിന്റെ സ്‌റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലന്‍ ഭാവങ്ങള്‍ ഈ ചിത്രത്തിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രം എല്‍സിയുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിരുന്നു.
രജനികാന്ത് ഇപ്പോള്‍ ടി ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാനിച്ചാല്‍ ഉടന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള സിനിമയ്ക്ക് തുടക്കമാകും. അതേസമയം തലൈവര്‍ 171ന് ശേഷം കൈതി 2, റോളക്‌സ് എന്ന കഥാപാത്രത്തിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം, വിക്രം 2, പ്രഭാസ് ചിത്രം എന്നിങ്ങനെ നിരവധി പ്രോജക്ടുകള്‍ ലോകേഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.