
Movies
മഞ്ഞുമ്മല്‍ ബോയിസ് കാണാനെത്തി എംഎസ് ധോണി; ആര്‍പ്പുവിളിച്ച് ആരാധകര്‍
മഞ്ഞുമ്മല്‍ ബോയിസ് കാണാനെത്തി എംഎസ് ധോണി; ആര്‍പ്പുവിളിച്ച് ആരാധകര്‍

കേരളത്തില്‍ നിന്നുമെത്തി ചരിത്രം തിരുത്തി കുറിച്ച് മുന്നേറുകയാണ് ചിതംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്. തമിഴ്നാട്ടിലും കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സ് കാണാന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ് സാക്ഷാല്‍ എംഎസ് ധോണി.
ചെന്നൈയിലെ തിയേറ്ററില്‍ ആണ് സിനിമാ കാണാന്‍ താരം എത്തിയത്. സിനിമ കണ്ട് ധോണിയും ടീമും പുറത്തിറങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍. ധോണിയെ കണ്ട ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വമ്പന്‍ വിജയാമായിരിക്കുകയാണ്. തമിഴ് പരിഭാഷയില്ലാതെ തന്നെ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 50 കോടിയലിധം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടിയത്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് 50 കോടി രൂപ നേടിയത്.
ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്നാട്ടില്‍ നിന്ന് 50 കോടി നേടുന്നത്. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കര്‍ണാടകയില്‍ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കര്‍ണാടകയില്‍ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 200 കോടി പിന്നിട്ടിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം 200 കോടി കളക്ട് ചെയ്യുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങള്‍ കൊണ്ടാണ് 200 കോടി ക്ലബിലെത്തിയത്.
കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...