Connect with us

പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ്‍ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ

Movies

പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ്‍ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ

പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ്‍ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ

അജയ് ദേവ്ഗന്‍ നായകനാകുന്ന ‘മൈതാന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പോസ്റ്റര്‍ പുറത്തിറങ്ങി ഞൊടിയിടയിലാണ് മറ്റൊരു ചിത്രത്തിന്റെ പോസ്റ്ററുമായുള്ള സാമ്യം സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചത്. മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്ററിന്റെ തനി പകര്‍പ്പാണ് മൈതാന്‍ ചിത്രത്തിന്റെ പോസ്റ്റര്‍.

കഴിഞ്ഞ വര്‍ഷം റിലീസായ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പോസ്റ്ററുമായി വലിയ സാമ്യമാണ് പോസ്റ്ററിനുള്ളത്. ‘ഒരു പരിശീലകന്‍, ഒരു ടീം, ഒരു സ്വപ്നം, ഒരു രാജ്യം’ എന്നാണ് മൈതാന്‍ പോസ്റ്ററിലെ ടാഗ് ലൈന്‍. പോസ്റ്റര്‍ കോപ്പി അടിയാണെന്നും കണ്ണൂര്‍ സ്‌ക്വാഡിന്റെ ഹിന്ദി പതിപ്പാണോ എന്നെല്ലാം കമെന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.

എന്നാല്‍ മൈതാന്‍ ചിത്രത്തിന് കണ്ണൂര്‍ സ്‌ക്വാഡുമായി യാതൊരു ബന്ധവുമില്ല. സ്‌പോര്‍ട്‌സ് ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. 1952 62 ഫുട്‌ബോളിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കിയിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ പരിശീലകന്‍ സയ്ദ് അബ്ദുല്‍ റഹീമിന്റെ ജീവചരിത്രമാണ് ചിത്രം പറയുന്നത്.

അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്യുന്ന മൈതാന്‍ റഹീം ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളാണ് കാണിക്കുന്നത്. പ്രിയാമണി, ഗജരാജ് റാവു, രുദ്രനില്‍ ഘോഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ പത്തിന് തിയേറ്ററുകളിലെത്തും.

2023 സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യ ദിനത്തിന് ശേഷം മികച്ച പ്രതികരണം നേടി വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ആഗോളതലത്തില്‍ 80 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ തുടങ്ങിയ വലിയ താരനിരയും ഇതര സംസ്ഥാന അഭിനേതാക്കളും അണിനിരന്നിരുന്നു. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.

More in Movies

Trending

Recent

To Top