
News
കര്‍ണാടക സംഗീതജ്ഞര്‍ക്ക് പിന്തുണയുമായി ബി.ജെ.പി
കര്‍ണാടക സംഗീതജ്ഞര്‍ക്ക് പിന്തുണയുമായി ബി.ജെ.പി
Published on

മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കിയതിനെ എതിര്‍ത്ത കര്‍ണാടക സംഗീതജ്ഞര്‍ക്ക് ബി.ജെ.പി.യുടെ പിന്തുണ. കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കിയത് മ്യൂസിക് അക്കാദമിയുടെ പവിത്രത തകര്‍ക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
കര്‍ണാടക സംഗീതത്തില്‍ വെറുപ്പിനും വിഭജനത്തിനും ഇടംനല്കാന് അനുവദിക്കില്ല. ഡിസംബറില്‍ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ വാര്‍ഷിക സംഗീതോത്സവം ബഹിഷ്കരിക്കുമെന്നറിയിച്ച രഞ്ജിനിഗായത്രി സഹോദരിമാര്‍ക്കും മറ്റു സംഗീതജ്ഞര്‍ക്കും ബി.ജെ.പി. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അണ്ണാമലൈ അറിയിച്ചു.
ഒമ്പത് പതിറ്റാണ്ടിലേറെയായി കര്‍ണാടകസംഗീതത്തിന്റെയും ആത്മീയബോധത്തിന്റെയും ക്ഷേത്രമായി വര്‍ത്തിക്കുകയാണ് മ്യൂസിക് അക്കാദമി. അക്കാദമിയുടെ നിലവിലെ അധികാരികളുടെ സമീപനത്തിനെതിരേ കൂട്ടായി ശബ്ദമുയര്‍ത്തുകയും പവിത്രത നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ ബി.ജെ.പി പിന്തുണയ്ക്കും അണ്ണാമലൈ പറഞ്ഞു.
രഞ്ജിനിഗായത്രിമാര്ക്കു പിന്നാലെ തൃശ്ശൂര്‍ സഹോദരരായ ശ്രീകൃഷ്ണ മോഹന്‍ രാംകുമാര്‍ മോഹന്‍ എന്നിവരും, ഗായകന് വിശാഖ ഹരിയും ഉള്‍പ്പെടെയുള്ളവര്‍ കൃഷ്ണയ്ക്കെതിരെ രംഗത്തെത്തി. 2017ല്‍ മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ലഭിച്ച ചിത്രവീണ രവികിരണ്‍ പ്രതിഷേധ സൂചകമായി പുരസ്കാരം തിരികെ നല്‍കുമെന്ന് എക്സില്‍ അറിയിച്ചു. പുരസ്കാരം നല്‍കിയതിനെ ന്യായീകരിച്ച് ഉറച്ച നിലപാടാണ് മ്യൂസിക് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...