
News
ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണം; ബി.ജെ.പി
ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണം; ബി.ജെ.പി
Published on

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നഡ നടന് ശിവരാജ് കുമാറിന്റെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബി.ജെ.പിയുടെ പോഷകസംഘടനയായ ഒ.ബി.സി മോര്‍ച്ച. ഇക്കാര്യമുന്നയിച്ച് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ശിവരാജ് കുമാറിന്റെ ഭാര്യയായ ഗീതാ ശിവരാജ് കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ താരത്തിന്റെ ചിത്രങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ഒ.ബി.സി മോര്‍ച്ച കത്തയച്ചത്.
കര്‍ണാടകയിലെ ഷിവമോഗയിലാണ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മാര്‍ച്ച് 20ന് ഭദ്രാവതി താലൂക്കില്നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ സൂപ്പര്‍താരം പങ്കെടുത്തിരുന്നു. ഇതാണ് പരാതിയുമായി മുന്നോട്ടുവരാന്‍ ഒ.ബി.സി മോര്‍ച്ചയെ പ്രേരിപ്പിച്ചത്. ശിവരാജ് കുമാറിന്റെ സിനിമകള്‍ക്കുപുറമേ അദ്ദേഹത്തിന്റെ ചിത്രമുള്ള പരസ്യങ്ങള്‍, താരം ഉള്‍പ്പെട്ട ഷോകള്‍ തുടങ്ങിയവ വിലക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഒ.ബി.സി മോര്‍ച്ച അയച്ച കത്തില്‍ പറയുന്നത്.
സംസ്ഥാനത്തെ പ്രമുഖ വ്യക്തിത്വവും നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായ നടന് ശിവരാജ് കുമാര്‍ സിനിമാ പ്രവര്‍ത്തനത്തിലൂടെയും പൊതു വ്യക്തിത്വത്തിലൂടെയും ജനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിനിമാ ഹാളുകള്‍, ടിവി ചാനലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, പ്രാദേശിക സംഘടനകള്‍ എന്നിവ ശിവരാജ് കുമാറിന്റെ സിനിമകളോ പരസ്യങ്ങളോ പരസ്യബോര്‍ഡുകളോ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്ക്കാനാവശ്യമായ അടിയന്തര നടപടിയെടുക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു ഒ.ബി.സി മോര്‍ച്ച പ്രസിഡന്റ് രഘു കൗടില്യ ആവശ്യപ്പെട്ടു.
2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കുവേണ്ടി ശിവരാജ് കുമാര്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുത്തിരുന്നു. കന്നഡയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ചാ സുദീപ് ആയിരുന്നു മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രചാരണത്തിനെത്തിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രചാരണത്തില്‍നിന്ന് പിന്മാറി.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...