
Movies
‘ആടുജീവിത’ത്തിന് ഓസ്കര് ലഭിക്കണമെന്നാണ് ആഗ്രഹം; പൃഥ്വിരാജ്
‘ആടുജീവിത’ത്തിന് ഓസ്കര് ലഭിക്കണമെന്നാണ് ആഗ്രഹം; പൃഥ്വിരാജ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ ഈ സിനിമയ്ക്ക് ഓസ്കര് ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന് പൃഥ്വിരാജ്. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും എന്നാണ് പൃഥ്വിരാജ് പറയുന്നത്.
‘ഈ സിനിമ അന്താരാഷ്ട്രതലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഞങ്ങള്‍ ഓസ്കര് നേടിയാല്‍ അത് അത്ഭുതമാകും.’
‘എന്നാല്‍, സിനിമ ആഗോളതലത്തില്‍ ബ്ലോക്ക്ബെസ്റ്റര്‍ ആകുന്നതാണോ അക്കാദമി അവാര്‍ഡ് ആണോ പ്രധാനം എന്ന് ചോദിച്ചാല്‍, അക്കാദമി അവാര്‍ഡ് രണ്ടാമതാകും. ലോകമെമ്പാടുമുള്ള ആളുകള്‍ ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.’
‘സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് പൃഥ്വിരാജ് പറയുന്നത്. അതേസമയം, മാര്‍ച്ച് 28ന് ആണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിനായി 31 കിലോ ഭാരം പൃഥ്വിരാജ് കുറിച്ചിരുന്നു.
പൃഥ്വിരാജിന്റെ ട്രാന്സ്ഫൊമേഷന് സിനിമയ്ക്ക് നല്ല ഹൈപ്പും നല്‍കിയിട്ടുണ്ട്. 16 വര്‍ഷത്തോളമാണ് സംവിധായകന് ബ്ലെസി ഈ സിനിമയ്ക്കായി ചിലവിട്ടത്. മലയാളത്തിലെ മുന്‍നിര സംവിധായകന് ആയ ബ്ലെസി സിനിമയില്‍ നിന്നും മാറി ആടുജീവിതത്തിനായി സമയം ചിലവഴിക്കുകയായിരുന്നു.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...