ഞാനൊരു മുന്‍ എസ്എഫ്ഐക്കാരന് ആണ്, ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ വീണ്ടും കാണാന്‍ ശ്രമിക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് സുരേഷ് ഗോപി
ഞാനൊരു മുന്‍ എസ്എഫ്ഐക്കാരന് ആണ്, ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ വീണ്ടും കാണാന്‍ ശ്രമിക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് സുരേഷ് ഗോപി
ഞാനൊരു മുന്‍ എസ്എഫ്ഐക്കാരന് ആണ്, ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ വീണ്ടും കാണാന്‍ ശ്രമിക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് സുരേഷ് ഗോപി
കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ വീണ്ടും കാണാന്‍ ശ്രമിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എംഎം ബേബിയുടെ വിമര്‍ശനങ്ങളോടും സുരേഷ് ഗോപി പ്രതികരിക്കുകയുണ്ടായി.
താനൊരു മുന്‍ എസ്എഫ്ഐ പ്രവര്ത്തകന് ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനൊരു മുന്‍ എസ്എഫ്ഐക്കാരന് ആണെന്നത് സിപിഎം നേതാവ് എംഎ ബേബിക്ക് അറിയാം. ഇക്കാര്യം ബേബിയോട് തന്നെ ചോദിക്കൂ. ഞാന്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ ഇരുന്നിട്ടുണ്ടെന്നുമായിരുന്നുവെന്നും നടന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
കൂടാതെ കെ കരുണാകരന്റെ സ്മൃതി കുടീരം സന്ദര്‍ശിക്കുന്ന കാര്യം നേതാക്കള്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി മറുപടി നല്കി. കരുണാകരനോട് നീതി കാണിച്ചോ എന്നത് കോണ്‍ഗ്രസ് പരിശോധിക്കേണ്ട കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും വ്യക്തമാക്കി.
‘ഗോപിയാശാന് എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യതയായത് കൊണ്ടാണ്, ഒരിക്കലും അത് അവഗണനയല്ല. എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു ചോദിക്കണം. ആ സ്നേഹം ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്.’ സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കലാമണ്ഡലം ഗോപിയുടെ മകന്, സുരേഷ് ഗോപിയുടെ പേരില്‍ ഒരു പ്രമുഖ ഡോക്ടര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. സുരേഷ് ഗോപി പിതാവിനെ കാണാന്‍ വരണമെന്ന് ആഗ്രഹം പ്രകടപ്പിച്ചതായും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ വിളിച്ച ഡോക്ടര്‍ പിതാവിന് പത്മഭൂഷണ്‍ കിട്ടണ്ടേ എന്ന് ചോദിച്ചതായും കലാമണ്ഡലം ഗോപിയുടെ മകന് രഘു ആരോപിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്.
ഇതിന് പിന്നാലെ നിരവധി പേരാണ് സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നത്. അതില്‍ മുതിര്‍ന്ന സിപിഎം നേതാവ് എംഎ ബേബിയും ഉണ്ടായിരുന്നു. കലാകാരന്റെ യഥാര്‍ത്ഥ മനസുള്ള ഒരാള്‍ക്ക് രാജ്യത്തെ എല്ലാ ആവിഷ്കാര സ്വാതന്ത്ര്യത്തിനും മറയിട്ട അധമ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളാന്‍ കഴിയില്ലെന്നും, വര്‍ഗീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നതിനാലാണ് സുരേഷ് ഗോപി ചെയ്യുന്നതെല്ലാം ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരമായി മാറുന്നതെന്നും ബേബി പറഞ്ഞിരുന്നു. ഇതിനോടാണ് സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...