Connect with us

ലൈക്ക പ്രൊഡക്ഷന്‍സിന് എതിരെ വീഡിയോയുമായി യൂട്യൂബര്‍; വരുമാനം കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

News

ലൈക്ക പ്രൊഡക്ഷന്‍സിന് എതിരെ വീഡിയോയുമായി യൂട്യൂബര്‍; വരുമാനം കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ലൈക്ക പ്രൊഡക്ഷന്‍സിന് എതിരെ വീഡിയോയുമായി യൂട്യൂബര്‍; വരുമാനം കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സിനിമ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന് എതിരേയുള്ള ആരോപണങ്ങളടങ്ങുന്ന യുട്യൂബ് വീഡിയോയിലൂടെ ലഭിച്ച വരുമാനം നിക്ഷേപത്തുകയായി കെട്ടിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.

നിരീക്ഷകനും യുട്യൂബറുമായ സൗക്ക് ശങ്കറിന് ലഭിച്ച വരുമാനമാണ് കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ജസ്റ്റിസ് എന്‍.സതീഷ്‌കുമാര്‍ ഉത്തരവിട്ടത്. ശങ്കറിനെതിരേ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ യുട്യൂബര്‍മാര്‍ക്ക് പ്രത്യേക അവകാശം ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ലഹരികടത്തുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഹര്‍ജിക്ക് കാരണം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് ശങ്കറിനെതിരെ മാനഷ്ട ഹര്‍ജി സമര്‍പ്പിച്ചത്.

മാര്‍ച്ച് നാലിനാണ് ഹര്‍ജിക്ക് കാരണമായ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. തെളിവുകളില്ലാത്ത ആരോപണങ്ങളടങ്ങിയ വീഡിയോ ഇതിനകം ധാരാളം പേര്‍ കണ്ടുവെന്നും കമ്പനി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കമ്പനിയെ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയതെന്നും ആരോപിച്ചു.

തുടര്‍ന്ന് വീഡിയോ യുട്യൂബില്‍നിന്ന് നീക്കാനും ഇതുവരെ ലഭിച്ച പണം കോടതിയില്‍ കെട്ടിവെയ്ക്കാനും നിര്‍ദേശിച്ച കോടതി, ലൈക്ക പ്രൊഡക്ഷന്‍സിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നതില്‍നിന്ന് ശങ്കറിനെ വിലക്കുകയും ചെയ്തു.

More in News

Trending

Recent

To Top