
Actor
തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍
തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍

തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വാരമാണ് സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായത്.
സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത് ചെന്നൈയിലാണ്. അതിന് ശേഷമുള്ള ഷെഡ്യൂള്‍ കേരളത്തിലായിരിക്കും. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കുമിതെന്നും മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളുടെ സംവിധായകന് തരുണ്‍ മൂര്‍ത്തിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം.
മോഹന്‍ലാലിന്റെ 360ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര് സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള്‍ എഴുതുന്ന എഴുത്തുകാരനുമാണ് കെ ആര് സുനില്‍. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരികയാണ്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച താരമാണ് നിമിഷ സജയൻ. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...