ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ? ശ്രീനാഥ് ഭാസിക്ക് ‘മഞ്ഞുമ്മല്‍ ബോയ്സ്’ ആരാധികയുടെ സ്നേഹസമ്മാനം

സിനിമയുടെ വിജയത്തിനെതിരെ തമിഴ്നാട്ടില്‍ നിന്നകടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും മികച്ച പ്രേക്ഷക പിന്തുണയുമായി മഞ്ഞുമ്മല്‍ ബോയ്സ് തെന്നിന്ത്യയില്‍ പ്രദര്‍ശനം തുടരുകയാണ്. കമല്ഹാസന് ചിത്രം ഗുണയിലെ ഇളയരാജ സംഗീതം നല്കിയ ‘കണ്മണി അന്‍പോടു കാതലന്‍’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സിനെ തമിഴ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കി. കഥയും തിരക്കഥയും അഭിനയവും അവതരണവുമെല്ലാമായി പുതിയൊരു സിനിമ അനുഭവം തന്നെ ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. സിനിമയെ മാത്രമല്ല സിനിമയിലെ അഭിനേതാക്കള്‍ക്കും തമിഴകത്ത് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായെത്തിയ ശ്രീനാഥ് ഭാസിക്ക് മഞ്ഞുമ്മല്‍ ബോയ്സിന്റെ ആരാധികയായ ഒരു തമിഴ് യുവതി നല്കിയ സമ്മാനമാണ് വൈറലായിരിക്കുന്നത്. സിനിമയുടെ പ്രമോഷന് പരിപാടികള്‍ക്കായി തമിഴ്നാട്ടിലെത്തിയ ശ്രീനാഥ് ഭാസിക്ക് കച്ചവടക്കാരിയായ യുവതി ഒരു കൂള്‍ ഡ്രിംഗ്സ് ബോട്ടിലാണ് സമ്മാനമായി നല്‍കിയത്. ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ?’ എന്ന് ശ്രീനാഥ് ഭാസി ചോദിക്കുമ്പോള്‍ ‘‘നല്ല നടിച്ചത്ക്ക്’ എന്നാണ് യുവതി മറുപടി നല്‍കിയത്. ആരാധികയുടെ സ്നേഹസമ്മാനം താരം നന്ദിയോടെ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...