
News
രണ്ട് സ്തനങ്ങളിലും ക്യാന്‍സര്‍, രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു; ചികിത്സയിലാണെന്ന് നടി ഒലീവിയ മണ്
രണ്ട് സ്തനങ്ങളിലും ക്യാന്‍സര്‍, രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു; ചികിത്സയിലാണെന്ന് നടി ഒലീവിയ മണ്
Published on

തനിക്ക് സ്തനാര്‍ബുദമാണെന്നും അതിനുള്ള ചികിത്സയിലാണെന്നും വെളിപ്പെടുത്തി ഹോളിവുഡ് നടി ഒലീവിയ മണ്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെന്നും ചികിത്സയിലാണെന്നും ഒലീവിയ ആരാധകരോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ചികിത്സയുടെ ചിത്രങ്ങളോട് കൂടി ഒലീവിയ വിവരം പങ്കുവെച്ചത്.
താന്‍ ഭാഗ്യവതിയാണ്. രോഗാവസ്ഥ പെട്ടെന്ന് തന്നെ കണ്ടെത്താതിനാല്‍ തനിക്ക് ചികിത്സയ്ക്കായി ഓപ്ഷനുകള്‍ ഉണ്ടായിരുന്നുവെന്ന് ഒലീവിയ പറഞ്ഞു. ഏതേലും സ്ത്രീ ഒരു ഘട്ടത്തില്‍ ഇത് അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ചികിത്സയുടെ വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെയായിരുന്നു പോസ്റ്റ്.
2023 ഫെബ്രുവരിയിലാണ് ക്യാന്‍സര്‍ പരിശോധനയ്ക്ക് വിധേയയായത്. താന്‍ 90 വ്യത്യസ്ത കാന്‍സര്‍ ജീനുകള്‍ പരിശോധിക്കുന്ന ഒരു ജനിതക പരിശോധന നടത്തിയെന്നും എന്നാല്‍ അതെല്ലാം നെഗറ്റീവ് ആയിരുന്നെന്നും ഒലീവിയ പറഞ്ഞു. തുടര്‍ന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശ പ്രകാരം സ്തനാര്‍ബുദ പരിശോധന നടത്തിയത്. ഇതാണ് തന്റെ ജീവന് രക്ഷിച്ചതെന്ന് ഒലീവിയ പറയുന്നു.
തുടര്‍ന്നുള്ള പരിശോധനകളില്‍ രണ്ട് സ്തനങ്ങളിലും ക്യാന്‍സര്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ നാല് ശസ്ത്രക്രിയകള്‍ നടത്തി. തനിക്കെന്റെ ശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. നിങ്ങളോട് പങ്കുവെക്കുന്നതിന് മുമ്പ് കഠിനമായ കാലങ്ങളിലൂടെയാണ് കടന്നുപോയതെന്നും പറഞ്ഞ ഒലീവിയ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു. തന്റെ പങ്കാളിയായ ജോണ്‍ മുലാനിയോടും താരം നന്ദി പറഞ്ഞു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...