
Actor
പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാര നേട്ടവുമായി ടൊവിനോ തോമസ്
പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാര നേട്ടവുമായി ടൊവിനോ തോമസ്

പോര്‍ച്ചുഗലില്‍ വെച്ച് നടന്ന നാല്പത്തിനാലാമത് പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാര നേട്ടവുമായി ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത ‘അദൃശ്യജാലകങ്ങള്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.
മേളയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. ചൈന, ജപ്പാന്, ഇറ്റലി, അര്‍ജന്റീന, കാനഡ, യു കെ, ഫ്രാന്‍സ്, യു എസ് എ, ഹംഗറി, ഫിലിപ്പൈന്‍സ്, സ്പെയിന്, എസ്റ്റോണിയ, ഓസ്ട്രിയ തുടങ്ങീ മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള 90 സിനിമകളാണ് മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്.
2023 നവംബറില്‍ എസ്റ്റോണിയയിലെ താലിന് ബ്ളാക്ക് നൈറ്റ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് കിട്ടിയത്.
2019 ല്‍ ഡോ. ബിജുവിന്റെ ‘പെയിന്റിങ് ലൈഫ്’ എന്ന ചിത്രം പോര്‍ട്ടോ ഫിലിം ഫെസ്റ്റിവലില്‍ ഡയറക്ടേഴ്സ് വീക്ക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ക്രിട്ടിക്സ് അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കഴിഞ്ഞ ദിവസമായിരുന്നു നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തെത്തിയത്. പിന്നാലെ നടൻ ജോയ് മാത്യുവിന്റെ പ്രതികരണവും സോഷ്യൽ മീഡയിയിൽ വൈറലായി മാറിയിട്ടുണ്ട്....
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...