അംബാനി വിരുന്നിൽ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി കങ്കണ
Published on

രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, വ്യവസായികളും പറന്നിറങ്ങിയ വിവാഹം.. അതിഥികളെല്ലാം ആടിയും പാടിയും കൊഴുപ്പിച്ച ദിവസങ്ങള്‍ നീണ്ട മാമാങ്കം.. ലോക ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന് അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകള്‍. ഇപ്പോഴിതാ അത്യാഡംബര വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. ഷാറുഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത അനന്ത്–രാധിക പ്രി വെഡ്ഡിങ് ചടങ്ങില്‍ കങ്കണ പങ്കെടുത്തിരുന്നില്ല.
‘‘സാമ്പത്തിക പ്രതിസന്ധികളിലൂടെ നിരവധി തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട് എന്നാല്‍ കാര്യമില്ല. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ല. അവാര്‍ഡ് ചടങ്ങുകള്‍ പോലും വേണ്ടെന്നുവച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണണം.’’–കങ്കണ കുറിച്ചു. കോടികൾ പ്രതിഫലമായി തന്നാലും വിവാഹപ്പരിപാടികളിൽ പാടില്ലെന്നു പറഞ്ഞ ഗായിക ലത മങ്കേഷ്കറുടെ ഒരു വാർത്ത പങ്കുവച്ചായിരുന്നു കങ്കണയുടെ പ്രതികരണം.
അംബാനിയുടെ മകന്റെ വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി പരിഹസിക്കുന്ന രീതിയിലാണ് കങ്കണയുടെ പ്രതികരണമെന്ന് ആരാധകർ പറയുന്നു. നിരവധിപ്പേർ ഈ വിഷയത്തിൽ കങ്കണയെ പ്രശംസിച്ചെത്തി. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഷാറുഖ് ഖാന്, സല്മാന് ഖാന്, ആമിര്ഖാന്, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്, രജിനികാന്ത്, ഐശ്വര്യറായ് തുടങ്ങി വന്‍ താരനിരയാണ് പങ്കെടുത്തത്. പ്രമുഖ ഗായിക റിഹാനയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഖാന് ത്രയം ഒരുമിച്ച്, ഓസ്കര് പുരസ്കാരം നേടിയ തെലുങ്ക് ഗാനം ‘നാട്ടു നാട്ടു’വിന് ചുവടു വച്ചതും വൈറലായിരുന്നു. കോടികളാണ് ഇതിനു വേണ്ടി അംബാനി കുടുംബം ചെലവഴിച്ചത്.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...