Connect with us

പുതുച്ചേരിയിലെ ഒന്‍പത് വയസുകാരിയുടെ കൊ ലപാതകം; ഇടപെടലുമായി വിജയ്

News

പുതുച്ചേരിയിലെ ഒന്‍പത് വയസുകാരിയുടെ കൊ ലപാതകം; ഇടപെടലുമായി വിജയ്

പുതുച്ചേരിയിലെ ഒന്‍പത് വയസുകാരിയുടെ കൊ ലപാതകം; ഇടപെടലുമായി വിജയ്

പുതുച്ചേരിയില്‍ ഒന്‍പത് വയസുകാരിയെ ലൈ ംഗികമായി പീ ഡിപ്പിച്ച് കൊ ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ്. തന്റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രികഴകത്തിന്റെ പേരില്‍ ഇറക്കിയ പ്രസ്താവനയിലാണ് പുതുച്ചേരിയെ നടക്കിയ കൊ ലപാതകത്തെ കുറിച്ച് വിജയ് പ്രതികരിച്ചത്. പുതുച്ചേരി മുതിയാല്‍പേട്ട സ്വദേശിനിയായ 9 വയസ്സുകാരി ലൈ ംഗികാതിക്രമത്തെ തുടര്‍ന്ന് കൊ ല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്.

മകളെ നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു. പെണ്‍കുട്ടിയെ ക്രൂ രമായും ദയയില്ലാതെയും കൊ ലപ്പെടുത്തിയ കൊ ലയാളികളെ ശിക്ഷിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് വെട്രി കഴകത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ടിവികെ പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നത്.

ഫെബ്രുവരി 6നാണ് രണ്ട് ദിവസമായി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുതുച്ചേരി നഗരത്തിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്.

അതേസമയം, സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിശദമായി പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. െ്രെപമറി ഹെല്‍ത്ത് സെന്ററിലെ െ്രെഡവറുടെ മകളാണ് കൊ ല്ലപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി.

കളിക്കാന്‍ പോയ പെണ്‍കുട്ടിയെ ശനിയാഴ്ച കാണാതാവുകയായിരുന്നു. മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് മുതിയാല്‍പേട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് സംഘങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ ഒരു സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഡില്‍ കളിയ്ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് അവസാനമായി കണ്ടത്. സംഭവത്തില്‍ കുടുംബത്തിന്റേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമാവുകയാണ്. കൊ ലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

More in News

Trending

Recent

To Top