
News
നടിമാരുടെ മാനനഷ്ടക്കേസ്; നടന് മന്‍സൂര്‍ അലിഖാന് വിധിച്ച ഒരു ലക്ഷം രൂപയുടെ പിഴ ഒഴിവാക്കി ഹൈക്കോടതി
നടിമാരുടെ മാനനഷ്ടക്കേസ്; നടന് മന്‍സൂര്‍ അലിഖാന് വിധിച്ച ഒരു ലക്ഷം രൂപയുടെ പിഴ ഒഴിവാക്കി ഹൈക്കോടതി
Published on

പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് മന്‍സൂര്‍ അലിഖാന്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിമാരായ തൃഷ, ഖുശ്ബു, നടന് ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഇതേ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മന്‍സൂര്‍ അലിഖാന് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.
ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, മാനനഷ്ട കേസ് നടപടി തുടരണമെന്ന മന്‍സൂര്‍ അലിഖാന്റെ ആവശ്യം തള്ളി.
നടിമാര്‍ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്‍സൂര്‍ അലിഖാനെതിരെ തൃഷയും ഖുശ്ബുവും ചിരഞ്ജീവിയും നടത്തിയ പ്രതികരണമാണ് കേസിന് അടിസ്ഥാനം. മൂന്ന് താരങ്ങളില്‍നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, മന്‍സൂര്‍ അലിഖാന് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ തൃഷയായിരുന്നു മാനനഷ്ട ഹര്‍ജി സമര്‍പ്പിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....