
News
നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു
നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു
Published on

കന്നഡ നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു. 71 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എച്ച്സിജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
ഐസിയുവില്‍ പ്രവേശിപ്പിച്ച ശിവറാം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത ആരാധകരേയും കന്നഡ സിനിമാലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിവും ഉദ്യോഗസ്ഥ തലത്തിലും ഒരുപോലെ വ്യക്തിമുന്ദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.
കന്നഡ ഭാഷയില്‍ എഴുതി ഐഎഎസ് നേടിയ ആദ്യത്തെ വ്യക്തിയാണ്. ബാ നല്ലെ മധുചന്ദ്രകെ എന്ന ചിത്രത്തിലൂടെയാണ് ശിവറാം കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വസന്ത കാര്യ, സാഗ്ലിയാന 3 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
2013ല്‍ വിരമിച്ചതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും കൈവച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് അദ്ദേഹം 2014ല്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....