കാൻസർ ശ്വാസകോശത്തെയും തലയെയും ബാധിച്ചു!! റിങ്കിയുടെ ആരോഗ്യം വഷളായി; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു

മുൻ മിസ് ഇന്ത്യ മത്സരാർഥിയും ഇരുപത്തിയെട്ടുകാരിയുമായ റിങ്കി ചാക്മ അന്തരിച്ചു. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അവർ. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. റിങ്കിക്ക് മാരകമായ ഫൈലോഡസ് ട്യൂമർ (സ്തനാർബുദം) ആണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. രോഗം കണ്ടെത്തിയ ശേഷം അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നിരുന്നാലും, കാൻസർ അവളുടെ ശ്വാസകോശത്തെ ബാധിക്കുകയും തലയെ ബാധിക്കുകയും ചെയ്തു. അതിൻ്റെ ഫലമായി ബ്രെയിൻ ട്യൂമറായി. പിന്നീട്, റിങ്കിയുടെ ആരോഗ്യം വഷളാവുകയായിരുന്നു. ഫെബ്രുവരി 22 ന് മാക്സ് ഹോസ്പിറ്റലിൽ റിങ്കിയെ പ്രവേശിപ്പിച്ചു.
ശ്വാസകോശങ്ങളിലൊന്ന് മിക്കവാറും പ്രവർത്തനരഹിതമായതിനാൽ ഐസിയുവിലെ വെൻ്റിലേറ്ററിലായിരുന്നു ഏറെ നാൾ. കഴിഞ്ഞമാസം അർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനേക്കുറിച്ചും റിങ്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും അവർ കുറിപ്പ് പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...