News
മഞ്ഞുമ്മല്‍ ബോയിസിന് അഭിനന്ദനവുമായി ധനുഷും; ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ച് നടന്‍
മഞ്ഞുമ്മല്‍ ബോയിസിന് അഭിനന്ദനവുമായി ധനുഷും; ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ച് നടന്‍
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ധനുഷ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി കമല്‍ഹാസനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കൂടികാഴ്ച നടത്തിയിരുന്നു. ചെന്നൈയിലുള്ള ഓഫീസില്‍ വച്ചായിരുന്നു കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടില്‍ സ്വന്തമാക്കിയത്.
ചിത്രത്തില്‍ കമല്‍ഹാസനും ഗുണ സിനിമയിലെ ഗാനം ‘കണ്മണി അന്‍പോടി’നും നല്‍കിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 17.40 കോടി രൂപയിലധികമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത്. ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന്റെ തിരക്കും കളക്ഷനും വലിയ രീതിയിലാണ് വര്‍ധിച്ചു വരുന്നത്.
