
Actor
മകനൊപ്പം സിനിമയില്‍ തിളങ്ങി അച്ഛനും! നാരായണ പിള്ളയായി എത്തി ഞെട്ടിച്ച് ടൊവിനോയുടെ അച്ഛന് ഇല്ലിക്കല്‍ തോമസ്
മകനൊപ്പം സിനിമയില്‍ തിളങ്ങി അച്ഛനും! നാരായണ പിള്ളയായി എത്തി ഞെട്ടിച്ച് ടൊവിനോയുടെ അച്ഛന് ഇല്ലിക്കല്‍ തോമസ്

ടൊവിനോ തോമസിനെ പോലെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെതനിക്കൊപ്പം മസില് പെരുപ്പിച്ചു നില്ക്കുന്ന അച്ഛന്റെ ചിത്രം നടന് ടൊവിനോ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. അന്ന് പലരും അച്ഛനേയും സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് ടൊവിനോയുടെ പിതാവായ അഡ്വ. ഇല്ലിക്കല്‍ തോമസ്. ടൊവിനോ അവതരിപ്പിച്ചിരിക്കുന്ന എസ്ഐ ആനന്ദ് നാരായണന് എന്ന കഥാപാത്രത്തിന്റെ അച്ഛനായ റിട്ട. ഹെഡ് കോണ്‍സ്റ്റബിള്‍ നാരായണ പിള്ളയായാണ് അദ്ദേഹം സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. 40 കോടി വേള്‍ഡ് വൈഡ് ബോക്സോഫീസ് കളക്ഷന്‍ ഇതിനകം ചിത്രം നേടി കഴിഞ്ഞു. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് സിനിമയുടെ അവതരണം.
ടൊവിനോയ്ക്ക് പുറമേ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്, ബാബുരാജ്, ഹരിശ്രീ അശേകന്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുക്കിളി പ്രകാശ്, മധുപാല്‍, രമ്യാ സുവി, അര്‍ത്ഥന ബിനു, അനഘ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...