
Malayalam
‘മഞ്ഞുമ്മല്‍ ബോയ്സി’നും രക്ഷയില്ല!; തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന് ഇറങ്ങി
‘മഞ്ഞുമ്മല്‍ ബോയ്സി’നും രക്ഷയില്ല!; തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന് ഇറങ്ങി

തിയേറ്ററില്‍ റിലീസായി മണിക്കൂറുകള്‍ പിന്നിടും മുന്നേ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെയും വ്യാജന് ഇറങ്ങിയതായും വിവരം. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മലയാളത്തില്‍ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളായ ‘പ്രേമലു’, ‘ഭ്രമയുഗം’, ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ തുടങ്ങിയ ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ ഈ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാളത്തിന് പുറമെ മറ്റു ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ ഈ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റിലീസ് ചെയ്ത് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 3.30 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം 3.35 കോടിയാണ് നേടിയത്. 6.65 കോടിയോളം രൂപ മഞ്ഞുമ്മല്‍ ബോയ്സ് രണ്ട് ദിവസം കൊണ്ട് നേടി.
റിലീസിന് മുന്‍പേ ചിത്രത്തിന് ലഭിച്ച ഹൈപ്പ് ചെറുതല്ലായിരുന്നു. ആദ്യ ദിനത്തെക്കാള്‍ വലിയ തിരക്കാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ജാന്‍ എ മന്’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...