വർഷങ്ങൾക്കുശേഷം പ്രിയതാരത്തെ കണ്ട സന്തോഷത്തിലാണ് ആരാധകർ. നടി മരിയ റോയിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കാെച്ചുമുഖത്തിന് ഒരു മാറ്റവുമില്ലല്ലോ. മുടിയൊന്നു നല്ലോണം ചുരുണ്ടും. ആ മുടിയൊന്ന് പൊന്തിച്ചുകെട്ടി ബണ്ണിട്ടാൽ പഴേ ശ്രീദേവിയായി. അന്ന് മരിച്ച ശ്രീയെ ഇന്നാണ് കാണുന്നത്. എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. സാമൂഹ്യപ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ദ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകളായ മരിയ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
നോട്ടുബുക്കിലെ ശ്രീദേവി സ്വാമിനാഥനെ അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാകില്ല.ദി ഫിലിം സ്റ്റാർ, ഹോട്ടൽ കാലിഫോർണിയ, മുംബൈ പൊലീസ് തുടങ്ങി ഏതാനും ചിത്രങ്ങൾ കൂടി വേഷമിട്ട മരിയ വിവാഹത്തോടെ അഭിനയരംഗത്തോട് വിട പറയുകയായിരുന്നു. മികച്ച നർത്തകി കൂടിയാണ് മരിയ.
പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഒരു സമ്പൂർണ്ണ സംയോജനമായ പരമ്പരയാണ് ഏതോ ജന്മ കൽപ്പനയിൽ. ലളിതവും ശുഭാപ്തിവിശ്വാസിയുമായ ശ്രുതി എന്ന മധ്യവർഗ പെൺകുട്ടിയുടെയും...
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. വിവാഹം കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല...