രണ്ടുമൂന്ന് തവണ തിരക്കഥ മുഴുവൻ വായിച്ച് കേൾപ്പിച്ചു.. വേഗം തന്നെ മമ്മൂക്കയുടെ ഡേറ്റ് കിട്ടി, ബാക്കിയെല്ലാം പെട്ടെന്നായിരുന്നു!! തുറന്നു പറഞ്ഞ് രാഹുൽ സദാശിവൻ

കൊടുമൺ പോറ്റിയെന്ന വേറിട്ട കഥാപാത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ച ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്ന വേളയിൽ കുറച്ച് തുറന്നു പറച്ചിലുകൾ നടത്തുകയാണ് രാഹുൽ സദാശിവൻ എന്ന സംവിധായകൻ. കുറച്ച് കാലം മുൻപ് എഴുതിയ കഥയാണ് ‘ഭ്രമയുഗം’. ‘ഭൂതകാലം’ റിലീസ് ആയതിന് ശേഷമാണ് ചിത്രത്തിനായി മമ്മൂക്കയെ സമീപിച്ചത്. ഒരു ബ്ലാക്ക് ആൻഡ് വെെറ്റ് പീരിയഡ് ചിത്രം ചെയ്യണമെന്നത് പണ്ടുമുതലേയുള്ള ആഗ്രഹമായിരുന്നു. മമ്മൂക്കയായിരിക്കണം കേന്ദ്രകഥാപാത്രം ആകണമെന്നും ചിന്തിച്ചിരുന്നു.
അങ്ങനെയൊരു ചിന്തയിൽ എഴുതിത്തുടങ്ങിയതാണ് ‘ഭ്രമയുഗം’. അന്നുമുതലേ ഹൊറർ എലമെന്റ് ചിത്രത്തിലുണ്ടായിരുന്നു. ഇത്രയധികം സ്വീകരണം ചിത്രത്തിന് ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ചിത്രം ഒരു ആകാംക്ഷ ജനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
വളരെയധികം സന്തോഷം. ‘ഭൂതകാല’ത്തിന് ശേഷം ഞാൻ ഒരു കഥ പറഞ്ഞോട്ടെയെന്ന് ചോദിച്ചുകൊണ്ട് മമ്മൂക്കയെ സമീപിച്ചു. കൂടിക്കാഴ്ച സാധ്യമായപ്പോൾ ബ്ലാക്ക് ആൻഡ് വെെറ്റിലുള്ള പീരിയഡ് ചിത്രം ആണെന്നും മനയിലെ കാരണവരുടെ വേഷമാണെന്നും ഒക്കെ വിശദമാക്കി. കഥ വിശദമാക്കിയതോടെ മമ്മൂക്കയ്ക്ക് ഇഷ്ടമായി. രണ്ടുമൂന്ന് തവണ തിരക്കഥ മുഴുവൻ വായിച്ച് കേൾപ്പിച്ചു. വേഗം തന്നെ മമ്മൂക്കയുടെ ഡേറ്റ് കിട്ടി, ബാക്കിയെല്ലാം പെട്ടെന്നായിരുന്നു. ഇനി ഒരു അവസരം കൂടി കിട്ടിയാലും ഈ ചിത്രം ബ്ളാക് ആൻഡ് വൈറ്റിൽ തന്നെ ചെയ്യുള്ളു എന്ന് പറയുകയാണ് സംവിധായകൻ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...