
Malayalam Breaking News
പേർളി – ശ്രീനിഷ് ബന്ധം: പ്രതികരണവുമായി കമൽഹാസനും !! ഇതാണ് ശരിയായ നിരീക്ഷണം….
പേർളി – ശ്രീനിഷ് ബന്ധം: പ്രതികരണവുമായി കമൽഹാസനും !! ഇതാണ് ശരിയായ നിരീക്ഷണം….
Published on

പേർളി – ശ്രീനിഷ് ബന്ധം: പ്രതികരണവുമായി കമൽഹാസനും !! ഇതാണ് ശരിയായ നിരീക്ഷണം….
ബിഗ്ബോസ്സ് മലയാളം എഡിഷനിൽ സൂപ്പർ താരം മോഹൻലാലാണ് അവതാരകനായി എത്തുന്നതെങ്കിൽ തമിഴിലിത് ഉലകനായകൻ കമൽഹാസനാണ്. വിജയകരമായ രണ്ടാം സീസണാണ് ഇപ്പോൾ നടക്കുന്നത്. രണ്ടു സീസണിലും അവതാരകൻ കമൽഹാസൻ തന്നെ ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ തമിഴ് വെബ്പോർട്ടലിന് നൽകിയ അഭിമുഖത്തിൽ മലയാളം ബിഗ് ബോസിലെ പേർളി-ശ്രീനിഷ് ബന്ധത്തെ കുറിച്ച് കമൽഹാസൻ പറയുകയുണ്ടായി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
“നമ്മുടെ സമൂഹത്തിന്റെ ശരിയായ ഒരു രൂപം തന്നെയാണ് ബിഗ്ബോസ്. കുറച്ചാളുകൾ ഒരു വീട്ടിൽ ഒരുമിച്ചു കഴിയുകയാണ്. അവർക്ക് പുറത്തു പോകാൻ കഴിയില്ല. ഇന്റെർനെറ്റോ സെൽഫോണോ ഒന്നുമില്ല. അത് കൊണ്ട് തന്നെ കൂടെയുള്ളവരിലേക്ക് നോക്കാൻ അവർ നിർബന്ധിതരാകുകയാണ്. കൂടെയുള്ളവരുമായി സംസാരിക്കേണ്ടത് അവരുടെ ആവശ്യമായി മാറുകയാണ്. വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് അവിടെയുള്ളവർ. ഇങ്ങനെ വരുമ്പോൾ ഇഷ്ടങ്ങളും പിണക്കങ്ങളും വഴക്കുകളുമൊക്കെ സ്വാഭാവികമാണ്. പ്രേമവും സ്വാഭാവികം.”
“മലയാളത്തിലും അതുണ്ട്. മലയാളം ബിഗ്ബോസും ഇപ്പോൾ തമിഴ്നാട്ടിൽ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. പ്രേമം എല്ലാകാലത്തും സുഖമുള്ള അനുഭവമാണ്. ബിഗ്ബോസിലെ പ്രേമങ്ങൾ വിവാഹത്തിലേക്ക് പോയിട്ടുണ്ട്. അതൊക്കെ പുറത്തിറങ്ങിയ ശേഷം മാത്രം ആലോചിച്ച് എടുക്കേണ്ട തീരുമാനങ്ങളാണ്. പ്രേമം പോലെയല്ല വിവാഹം. ബിഗ്ബോസ് വീട്ടിനുള്ളിൽ ആകുമ്പോൾ അവിടെയുള്ള മനപ്പൊരുത്തമുള്ള ആളുകളിലേക്ക് ചായാൻ നമ്മൾ കൊതിക്കും. കാരണം അവിടെ നമ്മൾ ഒറ്റക്കാവാൻ പാടില്ല. ആ വീട്ടിൽ വളരെ പെട്ടെന്ന് തന്നെ നമ്മൾ കംഫർട്ട് സോൺ കണ്ടെത്തിയില്ലെങ്കിൽ അവിടെ ജീവിക്കാൻ തന്നെ പ്രയാസമായിരിക്കും.”
Kamal Haasan about Pearle-Sreenish Love Affair
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...