
Malayalam
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു പൗലോസ് വീണ്ടും ചാര്‍ജെടുക്കുന്നു; രണ്ടാം ഭാഗം ഉടന്‍
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു പൗലോസ് വീണ്ടും ചാര്‍ജെടുക്കുന്നു; രണ്ടാം ഭാഗം ഉടന്‍

നിവിന്‍ പോളി നായകനായെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്ത് എട്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.
നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. ആക്ഷന്‍ ഹീറോ ബിജു ഇറങ്ങി എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിന്‍, ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ഥ കാഴ്ചകള്‍ ബിഗ് സ്ക്രീനില്‍ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷന്‍ ഹീറോ ബിജു.
എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്തത്.
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...