
News
വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വിശാലും രാഷ്ട്രീയത്തിലേയ്ക്ക്?; വൈറലായി വിശാലിന്റെ വാക്കുകള്‍
വിജയ്ക്ക് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വിശാലും രാഷ്ട്രീയത്തിലേയ്ക്ക്?; വൈറലായി വിശാലിന്റെ വാക്കുകള്‍

കഴിഞ്ഞ ദിവസമായിരുന്നു നടന് വിജയ് രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ സിനിമയും ഉപേക്ഷിക്കുകയാണെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടന് വിശാലും രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശാലിന്റെ രാഷ്ട്രീയ പ്രവേശനം പല തവണ ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ അതുണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് തള്ളികൊണ്ട് നടന് രംഗത്തെത്തിയിട്ടുണ്ട്. താന്‍ തല്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നില്ല എന്നുമാണ് വിശാല്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടിക്ക് താരം പിന്തുണ നല്‍കിയേക്കുമെന്ന രീതിയിലും പ്രചാരണങ്ങള്‍ എത്തിയിരുന്നു. തന്റെ ഫാന്‍ ക്ലബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാറുണ്ട്. അത് തുടരുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
‘നടനായും സാമൂഹിക പ്രവര്‍ത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. കഴിയാവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാന്‍സ് ക്ലബുകളെ തുടക്കം മുതല്‍ മുന്നോട്ട് കൊണ്ടുപോയത്. ദുരിതം അനുഭവിക്കുന്നവരെ കഴിവിന്റെ പരാമവധി സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം’ എന്ന് വിശാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം, ജയലളിതയുടെ മരണത്തിന് പിന്നാലെ ആര്‍കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിശാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നാമനിര്‍ദേശ പത്രിക തള്ളിപ്പോയി. തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കള്‍ നല്ല ഇയക്കം’ എന്നാക്കി വിശാല്‍ മാറ്റിയിരുന്നു. ഇത് രാഷ്ട്രീയത്തിനായി ഉപയോഗിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...