
Bollywood
എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, ആ സിനിമ പരാജയപ്പെടും!; കങ്കണ റണാവത്ത്
എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, ആ സിനിമ പരാജയപ്പെടും!; കങ്കണ റണാവത്ത്

ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ‘അനിമല്‍’. സ്ത്രീവിരുദ്ധതയെന്നായിരുന്നു ചിത്രം കണ്ട പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സിനിമയെ ഇത്തരം ആരോപണങ്ങളൊന്നും ബാധിച്ചില്ല എന്ന വേണം റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാക്കേണ്ടത്. നെറ്റ്ഫഌക്സില്‍ തന്നെ വെറും മൂന്ന് ദിവസം കൊണ്ട് 62 ലക്ഷം പേരാണ് ചിത്രം കണ്ടിരിക്കുന്നത്.
നിരവധി താരങ്ങള്‍ ചിത്രത്തെയും സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. അതില്‍ ഒരാളായിരുന്നു നടി കങ്കണ റണാവത്ത്. ഇതിനെതിരെ സംവിധായകന് പ്രതികരിക്കുകയും ചെയ്തിരുന്നു. തന്റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്നെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നായിരുന്നു സന്ദീപ് നടിയുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംസാരിച്ചത്.
ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ ഇപ്പോള്‍. താന്‍ സന്ദീപിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ അത് ഫ്ലോപ്പ് ആകും എന്നാണ് കങ്കണ പറയുന്നത്.
‘നിരൂപണവും വിമര്‍ശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും വേണം, അത് ഒരു സാധാരണ കാര്യമാണ്. എന്റെ വിമര്‍ശനത്തോട് സന്ദീപ് ജി കാണിച്ച ബഹുമാനം, അദ്ദേഹം പൗരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്.’
‘എന്നാല്‍ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്കിയാല് നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര് ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്’ എന്നാണ് കങ്കണ എക്സില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, കങ്കണയുടെ പ്രതികരണത്തോട് തനിക്ക് ദേഷ്യം തോന്നുന്നില്ല എന്നായിരുന്നു സന്ദീപ് പറഞ്ഞത്. ‘എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താല്‍ ഞാന്‍ പോയി കഥ പറയും.’
‘ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവരുടെ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് പ്രശ്നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം തോന്നുന്നുമില്ല’ എന്നായിരുന്നു സന്ദീപ് നേരത്തെ കങ്കണയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....