
News
ഗ്രാമി അവാര്‍ഡ്; സക്കീര്‍ ഹുസൈന് മൂന്ന് പുരസ്കാരങ്ങള്‍, മഹാദേവന്റെ ‘ശക്തി’ മികച്ച മ്യൂസിക് ആല്‍ബം
ഗ്രാമി അവാര്‍ഡ്; സക്കീര്‍ ഹുസൈന് മൂന്ന് പുരസ്കാരങ്ങള്‍, മഹാദേവന്റെ ‘ശക്തി’ മികച്ച മ്യൂസിക് ആല്‍ബം
Published on

ഗ്രാമി അവാര്‍ഡ്സില്‍ മികച്ച നേട്ടവുമായി ഇന്ത്യ. ശങ്കര്‍ മഹാദേവനും സക്കീര്‍ ഹുസൈനും ചേര്‍ന്നൊരുക്കിയ ഫ്യൂഷന്‍ ബാന്‍ഡ് ആയ ശക്തിയ്ക്കാണ് പുരസ്കാരം. ഇത് കൂടാതെ പാഷ്തോയിലൂടെ മൂന്ന് ഗ്രാമി പുരസ്കാരങ്ങളും സക്കീര്‍ ഹുസൈന് സ്വന്തമാക്കി. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരമാണ് ശക്തി നേടിയത്.
അവരുടെ പുതിയ ആല്‍ബമായ ‘ദിസ് മൊമന്റി’നാണ് അവാര്‍ഡ്. ശങ്കര്‍ മഹാദേവനും ബാന്‍ഡിലെ മറ്റൊരു അംഗമായ ഗണേഷ് രാജഗോപാലനും ചേര്‍ന്നാണ് പുരസ്കാരം സ്വീകരിച്ചത്. എട്ട് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന് ആല്‍ബം ജൂണ്‍ 30ന് ആയിരുന്നു പുറത്തിറങ്ങിയത്. ജോണ്‍ മക് ലാഫ്ലിന് (ഗിറ്റാര്‍), സക്കീര്‍ ഹുസൈന് (തബല), ശങ്കര്‍ മഹാദേവന് (ആലാപനം), വി സെല്‍വഗണേഷ് (താളവാദ്യം), ഗണേഷ് രാജഗോപാല്‍ (വയലനിസ്റ്റ്) എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്.
കൂടാതെ സക്കീര്‍ ഹുസൈന് ബെസ്റ്റ് ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോര്‍മന്‍സ് കാറ്റഗറിയിലും അവാര്‍ഡിന് അര്‍ഹനായി. പ്രമുഖ പുല്ലാങ്കുഴല്‍ വാതകന്‍ രാകേഷ് ചൗരസ്യ, ബേല ഫ്ലെക്ക്, എഡ്ഗര്‍ മേയര്‍ എന്നിവര്‍ക്കൊപ്പമാണ് അവാര്‍ഡ് സ്വന്തമാക്കിയത്.
മൂന്ന് ഗ്രാമി അവാര്‍ഡാണ് സക്കീര്‍ ഹുസൈന് സ്വന്തമാക്കിയത്. പുരസ്കാരം സ്വീകരിച്ച ശങ്കര്‍ മഹാദേവന് എല്ലാവര്ക്കും നന്ദി പറഞ്ഞു. ‘ദൈവത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി.’
‘ഇന്ത്യയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ പുരസ്കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന് ശങ്കര്‍ മഹാദേവന് പറഞ്ഞു. 66ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപനം ലോസ് ആഞ്ജലിസിലാണ് നടക്കുന്നത്.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...