Connect with us

പൂനം പാണ്ഡെയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമാലോകം; പിന്തുണയുമായി രാംഗോപാല്‍ വര്‍മ

News

പൂനം പാണ്ഡെയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമാലോകം; പിന്തുണയുമായി രാംഗോപാല്‍ വര്‍മ

പൂനം പാണ്ഡെയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമാലോകം; പിന്തുണയുമായി രാംഗോപാല്‍ വര്‍മ

കഴിഞ്ഞ ദിവസമായിരുന്നു തന്റെ വ്യാജമരണവാര്‍ത്ത പ്രചരിച്ച സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പിന്നാലെ നടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. ഇപ്പോഴിതാ പൂനം പാണ്ഡെയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമാലോകത്തുള്ളവരും രംഗത്തെത്തിയിരിക്കുകയാണ്. നടിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് നല്‍കുന്നതെന്ന് താരങ്ങള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പൂനത്തിന് പിന്തുണയുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ ഉള്‍പ്പടെ ചിലരും രംഗത്തെത്തി. കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം ഒരുദിവസത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. സ്വന്തം മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് വെറുപ്പുളവാക്കുന്നതും നാണക്കേടും അപമാനകരവുമാണെന്ന് നടി പിയ ബാജ്‌പേയ് പറഞ്ഞു. താരത്തിന്റെ പ്രവര്‍ത്തി തെറ്റായ മാതൃകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

മരണം തമാശയല്ലെന്ന് നടി സോനാല്‍ ചൗഹാന്‍ പ്രതികരിച്ചു. പൂനത്തിന്റെ പ്രവര്‍ത്തി വെറുപ്പുളവാക്കുന്നതാണെന്ന് നടി ശ്രേയ ധന്വന്തരി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉടനീളം പൂനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

അതേസമയം, സ്വീകരിച്ച രീതി തെറ്റായെങ്കിലും പൂനത്തിന്റെ ഉദ്ദേശ ശുദ്ധിയെ അഭിനന്ദിക്കുന്നുവെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ പറഞ്ഞു. പൂനം കാരണം സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ച എല്ലായിടത്തും ട്രെന്‍ഡിങ് ആണെന്നും നടിക്ക് ദീര്‍ഘായുസ്സും സന്തുഷ്ടകരമായ ജീവിതവും ആശംസിക്കുന്നുവെന്നും സംവിധായകന്‍ എക്‌സില്‍ കുറിച്ചു.

More in News

Trending