ആ സംഭവം വളരെ ദു:ഖകരമാണ്… ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ ഉടനെ നടപടിയെടുത്തു!! സച്ചിദാനന്ദൻ

അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണത്തിനെത്തിയ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടിയെടുത്തെന്ന് കേരള സാഹിത്യ അക്കൗദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. ബാലചന്ദ്രൻ ചുള്ളിക്കാടിനോട് അക്കൗണ്ടിന്റെ വിവരങ്ങൾ അയച്ചുതരാൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നൽകിയ തുക നിയമപ്രകാരം കുറവല്ലെന്നും സംഘാടനത്തിൽ വന്ന പിഴവാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
വളരെ ചെറിയ തുക കൊണ്ട് നടത്തുന്ന ഉത്സവവമാണ്.സാധാരണ എല്ലാ എഴുത്തുകാർക്കും നൽകുന്നത് ആയിരം രൂപയാണ്. പിന്നെ കിലോമീറ്റർ കണക്കാക്കിയുള്ള രീതിയാണ് പണ്ടുമുതലേ അവലംബിച്ച് പോരുന്നത്. അത് യാന്ത്രികമായി പിന്തുടരുകയാണ് ഓഫീസ് ചെയ്തത്. പക്ഷേ ബാലചന്ദ്രന്റെ കാര്യം അദ്ദേഹം വളരെക്കൂടുതൽ സംസാരിച്ചു. അതുകൊണ്ട് ബാലചന്ദ്രന് ആവശ്യമായ രീതിയിലുള്ള പ്രതിഫലം നൽകാൻ തീരുമാനമുണ്ടായിട്ടുണ്ട്.’- സച്ചിദാനന്ദൻ വ്യക്തമാക്കി. ‘ഞാൻ ഇങ്ങനെ എഴുതിയിട്ടുണ്ട് മാഷേ, മാഷിനെ ഉദ്ദേശിച്ചല്ലെന്നും പൊതുവായിട്ടാണെന്നും പറഞ്ഞ് ബാലൻ എനിക്ക് അയച്ചുതന്നിരുന്നു. ആ സംഭവം വളരെ ദു:ഖകരമാണ്. ഉടനെ നടപടിയെടുത്തു.’- – അദ്ദേഹം വ്യക്തമാക്കി..
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...