
Social Media
നടി ഏമി ജാക്സണ് വിവാഹിതയാവുന്നു; ആല്‍പ്സ് പര്‍വതനിരയില്‍ വെച്ച് മോതിരം കൈമാറി
നടി ഏമി ജാക്സണ് വിവാഹിതയാവുന്നു; ആല്‍പ്സ് പര്‍വതനിരയില്‍ വെച്ച് മോതിരം കൈമാറി

ഇന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്സണ് വിവാഹിതയാവുന്നു. ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്ക് ആണ് വരന്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പര്‍വതനിരയില്‍ വച്ചുള്ള മോതിരം മാറ്റത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏമി ജാക്സണും എഡ് വെസ്റ്റ്വിക്കും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യമെത്തിയത് 2022 ല്‍ ആയിരുന്നു.
2023 ല്‍ തങ്ങള്‍ക്കിടയിലെ ബന്ധം ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്വിക്ക് സൂചിപ്പിച്ചിരുന്നു.
അതെ, നൂറ് ശതമാനം. എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധം കണ്ടാണ് ഞാന്‍ വളര്‍ന്നത്. അവരുടെ ബന്ധത്തെയാണ് ഞാന്‍ മാതൃകയാക്കുന്നത്, എന്നാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് അന്ന് എഡിന്റെ പ്രതികരണം.
അതേസമയം ഏമി ജാസ്കന്റെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
ബ്രിട്ടണും അയര്‍ലന്‍ഡിനും ഇടയിലുള്ള ഐല്‍ ഓഫ് മാന്‍ ദ്വീപില്‍ 1992 ല്‍ ജനിച്ച ഏമി ജാക്സണ് കൗമാരകാലത്തുതന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. 15ാം വയസില്‍ അമേരിക്കയിലെ മിസ് ടീന്‍ വേള്‍ഡ് ടൈറ്റില്‍ നേടി. തമിഴ് ചിത്രം 2010 ല്‍ പുറത്തിറങ്ങിയ മദ്രാസപട്ടിണത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു.
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...