ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തി! സദ്യയൊരുക്കി സുരേഷ് ഗോപി…
Published on

കേരളം ഒന്നടങ്കം ആവേശത്തോടെ നോക്കിയാ വിവാഹമായിരുന്നു സുരേഷ്ഗോപിയുടെമകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. താരങ്ങൾ അണിനിരന്നപ്പോൾ പ്രേക്ഷകരെ സംബന്ധിച്ച് അതൊരു വലിയ സദ്യയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്തെ താരത്തിന്റെ വീടായ ‘ലക്ഷ്മി’യിലെത്തിയ ഗവര്‍ണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ഭര്‍ത്താവ് ശ്രേയസിനെയും നേരിട്ടെത്തി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തിയത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും തന്റെ സ്നേഹാന്വേഷണം ഗവർഗണർ നേരുകയുണ്ടായി. ‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.’’-സുരേഷ് ഗോപി കുറിച്ചു. വീട്ടിലെത്തിയ വിശിഷ്ടാതിഥിക്ക് വിഭവ സമൃദ്ധമായ നാടന്‍ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന സുരേഷ് ഗോപിയുടെ ചിത്രവും വൈറലായി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...