Connect with us

ഭക്ഷ്യ വിഷബാധ; വിമാനത്തില്‍ വച്ച് ഛര്‍ദ്ദിച്ച് അവശയായി അഹാനകൃഷ്ണ; സഹായിച്ചത് സഹയാത്രികരാണെന്ന് നടി

Malayalam

ഭക്ഷ്യ വിഷബാധ; വിമാനത്തില്‍ വച്ച് ഛര്‍ദ്ദിച്ച് അവശയായി അഹാനകൃഷ്ണ; സഹായിച്ചത് സഹയാത്രികരാണെന്ന് നടി

ഭക്ഷ്യ വിഷബാധ; വിമാനത്തില്‍ വച്ച് ഛര്‍ദ്ദിച്ച് അവശയായി അഹാനകൃഷ്ണ; സഹായിച്ചത് സഹയാത്രികരാണെന്ന് നടി

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യല്‍ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ അത്തരത്തില്‍ ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച് ആരാധകരുമായി പങ്കുവക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

‘ഫ്‌ലൈറ്റ് യാത്രക്കിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാകുന്നത്. 45 മിനിട്ട് വിമാനയാത്രക്കിടെ നാല് തവണ ഛര്‍ദ്ദിച്ചു. തലേദിവസം കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധ ഉണ്ടായതാണെന്ന് ഉറപ്പാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള മോഷന്‍ സിക്‌നസ് ഒന്നും എനിക്കില്ല. യാത്ര തുടങ്ങും മുന്‍പ് തന്നെ വല്ലാത്തൊരു പന്തികേട് തോന്നിയിരുന്നു. എന്നാല്‍ ഛര്‍ദ്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. യാത്ര ആരംഭിച്ചപ്പോള്‍ തന്നെ ബുദ്ധിമുട്ട് തുടങ്ങി.

അപ്പോഴാണ് അടുത്തുണ്ടായിരുന്ന സഹയാത്രികന്‍ രക്ഷകനായി എത്തിയത്. യാത്രയുടെ അവസാനം വരെ എന്റെ ബാഗ് പിടിച്ചിരുന്നത് ഇയാളയിരുന്നു. എന്നാല്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഛര്‍ദ്ദിക്കുന്ന തന്നെ കുറിച്ച് മറ്റുള്ള യാത്രക്കാര്‍ എന്ത് കരുതുമെന്നായിരുന്നു മനസില്‍. ഇന്‍ഡിഗോ വിമാനത്തിലെ ഛര്‍ദ്ദിക്കാനുള്ള ബാഗായിരുന്നു എന്റെ ഏക ആശ്രയം. മനസിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥ കൂടിയായിരുന്നു അത്.

ഒപ്പം യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറും മറ്റ് യാത്രക്കാരും എനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്തു. ആ സമയത്ത് എനിക്കൊപ്പമുണ്ടായിരുന്ന പലരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു ഛര്‍ദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തില്‍ എയര്‍ ഹോസ്റ്റസ് എത്തി സമാധാനിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ പൈലറ്റും എത്തി സുഖവിവരം അന്വേഷിച്ചു. അത്രക്ക് മോശമായിരുന്നു എന്റെ അവസ്ഥ. തന്റെ ആരോഗ്യ പ്രശ്‌നം കാരണമാണെന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top