വേണമെങ്കിൽ ഇനിയും മുണ്ട് ഊരി അടിക്കാൻ ഞാൻ തയ്യാറാണ്…!! സ്പടികം 2 മോഹൻലാൽ തന്നെ ചെയ്യുമോ ?! സൂചനകൾ നൽകി താരം….
മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച കൾട്ട് ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. സ്പടികത്തിന് രണ്ടാം ഭാഗം വരുന്നെന്നുള്ള വാർത്തകൾ ഈയടുത്തായി സജീവമായിരുന്നു. ഒരു യുവതാരത്തിനെ നായകനാക്കി സ്പടികം 2 ഒരുക്കാനുള്ള ഒരു സംവിധായകന്റെ നീക്കത്തിനെതിരെ ഭദ്രനും, മലയാള സിനിമ പ്രേമികളുമെല്ലാം രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹൻലാൽ തന്നെ സ്ഫടികം 2വിൽ അഭിനയിക്കും എന്നതിന്റെ സൂചനകൾ താരം തന്നെ നൽകിയിരിക്കുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയിൽ അരിസ്റ്റോ സുരേഷിനോദ് സംസാരിക്കുന്നതിനിടക്കാണ് ഇനിയും അവസരം കിട്ടിയാൽ താൻ മുണ്ട് ഊരി അടിക്കാൻ തയ്യാറാണെന്ന് മോഹൻലാൽ പറഞ്ഞത്. സ്ഫടികം 2വിൽ അഭിനയിക്കാൻ മോഹൻലാലിന് താല്പര്യമുണ്ടെന്നും, ആ സിനിമ ഉടൻ തന്നെ സംഭവിക്കാൻ സാധ്യത ഉണ്ടെന്നുമുള്ളതിന്റെ സൂചനയാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.
എന്തായാലും മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഈ സിനിമക്കായുള്ള കാത്തിരിപ്പിലാണ്. മറ്റാര് ചെയ്താലും ഒരിക്കലും പൂർണ്ണമാവാത്ത ആ അനശ്വര കഥാപാത്രത്തെ മോഹൻലാൽ തന്നെ വീണ്ടും തിരശീലയിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...