
News
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അമിതാഭ് ബച്ചന്, രജനീകാന്ത്, വിരാട് കോലി തുടങ്ങിയ പ്രമുഖര്‍!
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അമിതാഭ് ബച്ചന്, രജനീകാന്ത്, വിരാട് കോലി തുടങ്ങിയ പ്രമുഖര്‍!

പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു. സംഗീത സിനിമാ കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ പ്രമുഖര്‍ എത്തിക്കഴിഞ്ഞിരുന്നു. ക്ഷണിക്കപ്പെട്ട പതിനായിരം പേരെന്നാല്‍ രാജ്യത്തെ മുന്‍നിര സെലബ്രിറ്റികളില്‍ തുടങ്ങും.
അതില്‍ ബോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ വലിയ നിരയാണുള്ളത്. പ്രമുഖ കായികതാരങ്ങളാണ് മറ്റൊന്ന്. രാഷ്ട്രീയ നേതാക്കളുടെയും നീണ്ട നിര തന്നെയുണ്ട് അയോധ്യ ക്ഷേത്ര പരിസരത്ത്. അമിതാഭ് ബച്ചന്, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങള്‍.
ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും ചടങ്ങിനെത്തും. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകന് ശങ്കര്‍ മാഹാദേവന്റെ പ്രതികരണം. അയോധ്യയിലേക്കുള്ള വിശ്വാസികള്‍ക്ക് ഒപ്പമായിരുന്നു അഭിനേതാവ് അനുപം ഖേറിന്റെ വിമാനയാത്ര. ഈ ദിവസത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നുവെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന നിമിഷമാണെന്നായിരുന്നു ബോളിവുഡ് താരം ഷെഫാലി ഷായുടെ പ്രതികരണം. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണിതെന്നും ഷെഫാലി ഷാ പറഞ്ഞു. അഭിനേതാവ് രണ്‍ദീപ് ഹൂഡ, ഭാര്യ ലിന് ലൈഷ്റാം എന്നിവര്‍ അയോധ്യയിലേക്കുള്ള വരവ് ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചു.
അങ്ങേയറ്റം ആവേശത്തോടെയും ആശ്ചര്യത്തോടെയുമാണ് പ്രതിഷ്ഠാ ചടങ്ങിനെത്തുന്നതെന്നായിരുന്നു രണ്‍ദീപ് ഹൂഡയുടെ പ്രതികരണം. ഇതൊരു മതപരമായ ചടങ്ങ് മാത്രമല്ല, സാംസ്കാരികവും പൈതൃകവും നിറഞ്ഞ ചടങ്ങ് കൂടിയാണെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....