
Actor
ഇനി എന്റെ ആരാധകരെ ഞാന്‍ നിരാശപ്പെടുത്തില്ല, ഇപ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല; ജയറാം
ഇനി എന്റെ ആരാധകരെ ഞാന്‍ നിരാശപ്പെടുത്തില്ല, ഇപ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല; ജയറാം

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. നടന്റെ ഓസ്ലര് എന്ന ചിത്രം കേരളക്കരയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മെഡിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ മമ്മൂട്ടിയും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യന്നുണ്ട്. 11 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ചിത്രം വന്‍ വിജയമായതിന് പിന്നാലെ ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ഇനി തന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന ചിത്രങ്ങള്‍ ചെയ്യില്ലെന്ന് തുറന്ന് പറയുകയാണ് ജയറാം. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
നൂറ് ശതമാനമല്ല, നൂറ്റിയന്പത് ശതമാനം ഉറപ്പ്. ഇനി എന്റെ ആരാധകരെ ഞാന്‍ നിരാശപ്പെടുത്തില്ല. ഇപ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല എന്നായിരുന്നു ജയറാമിന്റെ മറുപടി.
ഒരു സിനിമക്ക് ആദ്യ ദിവസങ്ങളില്‍ ഇനീഷ്യല്‍ കളക്ഷന്‍ ഭയങ്കരമായിട്ട് ഉണ്ടാകാം, അതിനു ശേഷം ആ സിനിമ എക്സ്ട്രാ ഷോകള്‍ വച്ച് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കുടുംബ പ്രേക്ഷകര്‍ തന്നെ എത്തണം.
തീര്‍ച്ചയായും ഈ സിനിമയുടെ വിജയം കുടുംബ പ്രേക്ഷകരാണ്. ഇന്നലെ കേരളത്തിലെ തിയേറ്ററുകളില്‍ ഞാന്‍ വിസിറ്റ് ചെയ്തപ്പോള്‍ എനിക്ക് കുടുംബ പ്രേക്ഷകരുടെ സ്നേഹം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു. അത് 35 വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ സമ്പാദ്യമാണ്. അത് ഇനി ഞാന്‍ മിസ്സാക്കില്ല. ജയറാം പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...