
Malayalam
കെജെ യേശുദാസിന്റെ 84ാം പിറന്നാളിന് 84 ചിത്രങ്ങള്‍ വരച്ച് ആരാധകന്
കെജെ യേശുദാസിന്റെ 84ാം പിറന്നാളിന് 84 ചിത്രങ്ങള്‍ വരച്ച് ആരാധകന്
Published on

ആയിരം പൗര്‍ണമി ശോഭയില്‍ തിളങ്ങുന്ന ഗാനഗന്ധര്വന് സമ്മാനവുമായി ആരാധകന്. കെജെ യേശുദാസിന്റെ 84ാം പിറന്നാളിന് 84 ചിത്രങ്ങള്‍ വരച്ച് സ്നേഹമറിയിച്ചിരിക്കുകയാണ് എറണാകുളം ചെറായി സ്വദേശിയായ വിനോദ് ഡിവൈന്‍.
യേശുദാസിനോടുള്ള ആരാധനയില്‍ പിറന്നതാണ് ഈ ചിത്രങ്ങളത്രയും. കോവിഡ് കാലത്ത് എല്ലാവരും അടച്ചുപൂട്ടിയിരുന്ന സമയത്താണ് വിനോദ് ചിത്രങ്ങള്‍ വരച്ച് തുടങ്ങിയത്. അങ്ങനെ കൈ അറിയാതെ കാന്‍വാസില്‍ ചിത്രങ്ങള്‍ രൂപപ്പെട്ടു.
അഞ്ച് പത്തായി, പത്ത് ഇരുപതായി..ഒടുവില്‍ 84ല്‍ എത്തി നില്ക്കുന്നു. പത്ത് രൂപയുടെ പേന ഉപയോഗിച്ചാണ് വരയ്ക്കുന്നത്. മറ്റുള്ളവര്‍ അയച്ച് തന്നതും ഇന്റര്‍നെറ്റില്‍ പരതിയുമാണ് കാന്‍വാസില്‍ പകര്‍ത്തിയതെന്ന് വിനോദ് പറഞ്ഞു.
ഗാനഗന്ധര്‍വനൊപ്പം പ്രവര്‍ത്തിച്ചവരുടേത് ഉള്‍പ്പെടെ 150 ചിത്രങ്ങളാണ് വിനോദ് വരച്ചിട്ടുള്ളത്. ഇന്ന് ആലുവയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറായി കരുത്തല ജംഗ്ഷനില്‍ കഴിഞ്ഞ 32 വര്‍ഷമായി സ്റ്റിക്കര്‍ കട നടത്തുകയാണ് വിനോദ് ഡിവൈന്‍.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...