
Social Media
സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുന്നു; നഷ്ടം സെലീനയ്ക്ക് മാത്രമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ
സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുന്നു; നഷ്ടം സെലീനയ്ക്ക് മാത്രമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ

ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് അവര്‍ പറയുന്നത്.
ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേര്‍ത്തു. അതായത് സംഗീതത്തേക്കാള്‍ താന്‍ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്.
സെലീന ഒരു അനുഗ്രഹീത ഗായികയാണെന്നും അതുകൊണ്ട് ഒരു ഫീല്‍ഡില്‍ മാത്രം സ്വയം പരിമിതപ്പെടുത്തരുതെന്നും അവതാരകര്‍ പറഞ്ഞെങ്കിലും തനിക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും താന്‍ ക്ഷീണിതയാണെന്നും സെലീന ഗോമസ് പറഞ്ഞു. ഇനി തന്റെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുമെന്നും അഭിമുഖത്തില്‍ സെലീന കൂട്ടിച്ചേര്‍ത്തു.
സെലീന തമാശ പറഞ്ഞതാകണേ എന്നാണ് എക്സിലെ ഒരുകൂട്ടം സെലീന ഗോമസ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. കരിയറിലെ അവസാനത്തെ ആല്‍ബമാണ് ഇനി വരാനിരിക്കുന്നതെങ്കില്‍ അതൊരു ഭീകര സംഭവമായിരിക്കുമെന്ന് ചില നെറ്റിസണ്‍സ് പറയുന്നു.
നഷ്ടം മ്യൂസിക് ഇന്‍ഡസ്ട്രിക് ആയിരിക്കില്ലെന്നും അത് സെലീനയ്ക്ക് മാത്രമായിരിക്കുമെന്നും മറ്റുചിലരും പറയുന്നു. സംഗീതത്തിനും അഭിനയത്തിനുമൊപ്പം സെലീന റെയര്‍ ബ്യൂട്ടി എന്ന ഒരു കോസ്മെറ്റിക്സ് ബ്രാന്‍ഡ് കൂടി വിജയകരമായി നടത്തിവന്നിരുന്നു.
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...