Social Media
അവിശ്വസനീയമായ പ്രഭാവലയം; പ്രധാനമന്ത്രിയെ കുറിച്ച് മാധവ് സുരേഷ്
അവിശ്വസനീയമായ പ്രഭാവലയം; പ്രധാനമന്ത്രിയെ കുറിച്ച് മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ മകന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് മാധവ് സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മാധവ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്നാണ് സുരേഷ് ഗോപിയുടെ മകന്‍ മാധവ് പറയുന്നത്.
കഴിഞ്ഞ ദിവസം അച്ഛനായ സുരേഷ് ഗോപിയോടും സഹോദരി ഭാവ്‌നിയോടുമൊപ്പം മാധവ് നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. മക്കളോടൊപ്പം മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സുരേഷ് ഗോപിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
”ഇത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിന്റെ സാന്നിധ്യത്തില്‍ നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ ആവേശകരമാണ്.”മാധവ് സുരേഷ് കുറിച്ചു.
തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയത്. റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനൊപ്പം പങ്കെടുത്ത സുരേഷ്‌ഗോപി പിന്നീട് മക്കളെയും കൊണ്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു.
നേരത്തേ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാന്‍ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യയ്ക്കുമൊപ്പം ഡല്‍ഹിയിലെത്തിയാണ് അന്ന് ക്ഷണക്കത്ത് നല്‍കിയത്. താമര രൂപത്തിലുള്ള ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു.
സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഇളയ ആളാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തില്‍ അരങ്ങേറിയത്. വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനാകുന്നു. സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. കൂടാതെ അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്‌കെ’ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.