നേര് ഇതുവരെ നേടിയത് 80 കോടി!! മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനം.. അനശ്വര രാജന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം

പുതുവർഷത്തിലും തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ നേര് പ്രദർശനം തുടരുകയാണ്. മോഹൻലാലിന്റെ അടുത്ത നൂറു കോടി ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ഒരുങ്ങുകയാണ് നേര്. സ്ക്രീന്‍ കൗണ്ടില്‍ ഒരു കുറവും സംഭവിക്കാതെ മൂന്നാം വാരം സിനിമയുടെ കലക്ഷൻ 80 കോടി പിന്നിട്ടു കഴിഞ്ഞു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി.
റിലീസിന് 200 സ്ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ട് ഉണ്ട്. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് നിലവിൽ റീ റിലീസുകളുടെ ഉത്സവമാണ്. നിരവധി സിനിമകൾ ആരാധകർ ഇരു കൈയുംനീട്ടി സ്വീകരിച്ചു. എന്നാൽ മലയാളത്തിൽ ഏറ്റവും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...