
Malayalam
ഇതാരാണാവോ ആ സുന്ദരി! മനോജ് കെ ജയന്റെ പാട്ട് ആസ്വദിച്ച് ഹൗസ് ബോട്ടിലെ വൈറൽ വീഡിയോ
ഇതാരാണാവോ ആ സുന്ദരി! മനോജ് കെ ജയന്റെ പാട്ട് ആസ്വദിച്ച് ഹൗസ് ബോട്ടിലെ വൈറൽ വീഡിയോ
Published on

മലയാളികളുടെ ഇഷ്ടതാരമായ മനോജ് കെ ജയൻ സോഷ്യൽമീഡിയയി ൽ സജീവമാണ്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. മക്കൾ വളർന്നതോടെ നല്ല വീഡിയോകളും ഫോട്ടോകളും പകർത്താൻ പുറത്ത് നിന്ന് ആളെ കണ്ടെത്തേണ്ട ആവശ്യവും മനോജ് കെ ജയന് വരാറില്ല. മനോജ് കെ ജയന്റെ ഒരു റീൽ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തിയപ്പോൾ പകർത്തിയ റീൽ വീഡിയോ മനോജ് കെ ജയൻ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. മമ്മൂട്ടി ചിത്രം ഏഴുപുന്ന തരകനിലെ തെക്ക് തെക്ക് തെക്കേപാടം എന്ന ഗാനമാണ് റീൽസ് വീഡിയോയിൽ അതിമനോഹരമായി മനോജ് ആലപിച്ചത്. കെ.ജെ യേശുദാസാണ് സിനിമയിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അതിനോട് കിടിപിടിക്കുന്ന തരത്തിലാണ് കായൽപരപ്പിലൂടെ ബോട്ടിൽ സഞ്ചരിക്കവെ മനോജ് കെ ജയൻ ഈ ഗാനം പാടിയത്. മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയാണ് മനോഹരമായി കായൽ ഭംഗി കൂടി ഉൾപ്പെടുത്തി വീഡിയോ ക്രിയേറ്റീവായി പകർത്തിയത്. നടൻ വീഡിയോ പങ്കുവെച്ചതോടെ പാട്ടിനൊപ്പം ആളുകൾ അന്വേഷിക്കുന്നത് മനോജിന്റെ പാട്ട് ആസ്വദിച്ച് കൂടെ നിൽക്കുന്ന സുന്ദരിയാരാണെന്നാണ്. അത് മറ്റാരുമല്ല മനോജ് കെ ജയന്റെ സ്വന്തം നല്ലപാതിയായ ആശയാണ്.
ഭർത്താവിന്റെ പാട്ട് ആസ്വദിച്ച് കായൽപരപ്പിലേക്ക് നോക്കി നിൽക്കുകയാണ് വീഡിയോയിൽ ആശ. അച്ഛന്റെയും അമ്മയുടെയും വീഡിയോ അതിമനോഹരമായി കുഞ്ഞാറ്റ പകർത്തിയെടുക്കുകയും ചെയ്തു. വേമ്പനാട്ട് കായൽ തിരകൾ… വീഡിയോ ഷൂട്ട് ചെയ്തത് എന്റെ കുഞ്ഞ് രാജകുമാരി കുഞ്ഞാറ്റ എന്ന ക്യാപ്ഷനോട് കൂടിയാണ് മനോജ് വീഡിയോ പങ്കുവെച്ചത്. റീൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി ആരാധകരാണ് അതിൽ ലൈക്കും കമന്റുമായി എത്തിയത്.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...