വിജയകാന്തിനോട് ധനുഷിന്റെ ക്രൂരത; ആരാധികയോട് ചെയ്തത്; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!!!
By
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ ധനുഷിന് സാധിച്ചിട്ടുണ്ട്. കൂടാതെ ഹോളിവുഡിലും താരം തന്റെതായ സ്ഥാനം ഉറപ്പിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്.
ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലര്‍ ആണ്. ക്യാപ്റ്റൻ മില്ലറിന്റെ പ്രമോഷനും മറ്റുമായി തിരക്കിലാണ് നടനിപ്പോൾ. സിനിമയുടെ പ്രീ റിലീസ് ചടങ്ങ് ആരംഭിച്ചത് കുറച്ച് ദിവസങ്ങൾക്ക് മുൻമ്പ് അന്തരിച്ച വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടാണ്. കൂടാതെ വിജയകാന്തിന്റെ ഹിറ്റ് ഗാനം രാസാത്തി ഉന്നെ ധനുഷ് വേദിയിൽ ആലപിക്കുകയും ചെയ്തിരുന്നു.
ഇടയ്ക്കിടെ ധനുഷിന്റെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ വിജയകാന്തിന്റെ സംസ്കാര ചടങ്ങിൽ ധനുഷ് പങ്കെടുക്കാതിരുന്നതിനെ കുറിച്ചാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നിരവധി സൂപ്പർ താരങ്ങളുള്ള ഇന്റസ്ട്രിയായിരുന്നിട്ടും വിജയകാന്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ദളപതി വിജയ് മാത്രമാണ്. സൂര്യ ഫിൻലാന്റിലും അജിത്ത് അസർബൈജാനിലും കാർത്തി ആസ്ട്രേലിയയിലുമായതുകൊണ്ടാണ് വിജയകാന്തിനെ അവസാനമായി കാണാൻ എത്താതിരുന്നതെന്നാണ് റിപ്പോർട്ട്.
ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ചടങ്ങിന് ധനുഷ് വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ വിജയകാന്തിനെ കാണാൻ എത്താതിരുന്നതിന്റെ വിശദീകരണം താരം പറയുമെന്ന് ആരാധകരും പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ താൻ വന്നില്ലെങ്കിലും പിതാവ് കസ്തൂരി രാജ വന്നല്ലോ എന്നാണ് ധനുഷ് പറയാതെ പറഞ്ഞത് എന്നാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു ധനുഷിനെ വിമർശിച്ച് പുതിയ വീഡിയോയിൽ പറഞ്ഞത്.
ധനുഷിന്റെ സഹോദരിയുടെ മെഡിക്കൽ പഠനത്തിന് അടക്കം ഒരുപാട് സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുള്ള വ്യക്തിയാണ് വിജയകാന്തെന്നും സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ ചെയ്യാറു ബാലു പറഞ്ഞു. കൂടാതെ ക്യാപ്റ്റൻ മില്ലർ പ്രീ റിലീസ് ചടങ്ങിൽ പങ്കെടുക്കവെ അവതാരികയ്ക്കുണ്ടായ മോശം അനുഭവത്തിൽ ധനുഷ് പ്രതികരിക്കാതെ ഇരുന്നതിനേയും ചെയ്യാറു ബാലു കുറ്റപ്പെടുത്തി.
‘പതിനഞ്ച് ലക്ഷത്തോളം പേർ വിജയകാന്തിനെ അവസാനമായി കാണാൻ എത്തിയെന്നാണ് റിപ്പോർട്ടുകൾ. സൂര്യ ഫിൻലാന്റിലും അജിത്ത് അസർബൈജാനിലും കാർത്തി ആസ്ട്രേലിയയിലുമായതുകൊണ്ടാണ് വിജയകാന്തിനെ അവസാനമായി കാണാൻ എത്താതിരുന്നതെന്നാണ് റിപ്പോർട്ട് വന്നത്. അതുപോലെ ഞാൻ വന്നില്ലെങ്കിലും പിതാവ് കസ്തൂരി രാജ വന്നല്ലോ എന്നാണ് ധനുഷ് വിജയകാന്ത് വിഷയത്തിൽ പറയാതെ പറഞ്ഞത്.
തന്റെ മകൾക്ക് മെഡിക്കൽ സീറ്റ് ലഭിക്കാൻ കാരണക്കാരനായത് ക്യാപ്റ്റൻ വിജയകാന്താണെന്ന് ധനുഷിന്റെ പിതാവ് കസ്തൂരി രാജ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരുപാട് സമയം ഒന്നും ആവശ്യമായി വരുമായിരുന്നില്ല ധനുഷിന് വിജയകാന്തിനെ ഒന്ന് കാണാൻ വരുന്നതിന്…’, എന്നായിരുന്നു ചെയ്യാറു ബാലു ധനുഷിനെ കുറിച്ച് പറഞ്ഞത്.
അവതാരികയോട് ധനുഷ് ആരാധകൻ മോശമായി പെരുമാറിയ സംഭവത്തിലും ചെയ്യാറു ബാലു പ്രതികരിച്ചു. ധനുഷിനെപ്പോലുള്ള താരങ്ങൾ ഇത്തരം ആരാധകരെ നിയന്ത്രിക്കാൻ തയ്യാറാകാത്തത് എന്താണെന്നാണ് ചെയ്യാറു ബാലു ചോദിച്ചത്. ഇത്തരത്തിൽ പെരുമാറിയ ഒരു ആരാധകനെ പണ്ട് വിജയകാന്ത് മാതൃകാപരമായി ശിക്ഷിച്ചിരുന്നുവെന്നും ചെയ്യാറു ബാലു പറഞ്ഞു.
ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് പരിപാടിക്കിടയില്‍ ശരീരത്തില്‍ പിടിച്ച യുവാവിനെ അവതാരിക തിരിച്ചറിയുകയും ഓടിച്ചിട്ട് തല്ലുകയും ചെയ്തിരുന്നു അതിന്റെ വീഡിയോയാണ് ചർച്ചയായത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പ്രീ റിലീസ് പരിപാടിക്കിടെ അവതാരകയായ വി ജെ ഐശ്വര്യ രഘുപതിയ്ക്കെതിരെ അക്രമമുണ്ടായി. തന്നെ ആക്രമിച്ച യുവാവിനെ ഐശ്വര്യ തന്നെ നേരിടുകയും തന്റെ കാലില്‍ വീണ് മാപ്പ് പറയിപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
പ്രതിയെന്ന് കരുതപ്പെടുന്ന ആളിനെ ഐശ്വര്യ തല്ലുന്നതും അയാളോട് ഉച്ചത്തില്‍ കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വലിയൊരു ജനക്കൂട്ടം തന്നെ ഇരുവര്‍ക്കും ചുറ്റുമായി നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്റെ ചെരുപ്പുകൊണ്ട് അടി വേണ്ടെങ്കില്‍ കാലില്‍ വീണ് മാപ്പ് പറയണമെന്നും അധികം അഭിനയിക്കാതെ അത് ചെയ്യൂ എന്നും ഐശ്വര്യ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് പങ്കുവെച്ചത്. ജനക്കൂട്ടത്തില്‍ ഒരാള്‍ തന്നെ ശല്യപ്പെടുത്തിയെന്നും താന്‍ അയാളെ നേരിട്ടുവെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അയാളെ പിന്തുടര്ന്നാണ് പിടിച്ചതെന്നും ഐശ്വര്യ തന്റെ പോസ്റ്റില്‍ പറയുന്നു. സ്ത്രീയുടെ ശരീരത്തില്‍ കയറി പിടിച്ച അവനെ വെറുതെ വിടുന്നത് തനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
അതിനാല്‍ തന്നെ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നും ഐശ്വര്യ പറയുന്നു. നമുക്ക് ചുറ്റും നല്ല ആളുകളുണ്ട്, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ഒരുപാട് മനുഷ്യരുണ്ടെന്നും തനിക്കറിയാം എന്നാല്‍ ഇത്തരത്തിലുള്ള രാക്ഷസന്മാരുടെ ചുറ്റുപാടില്‍ ജീവിക്കാന്‍ തനിക്ക് ഭയമാണെന്നും പോസ്റ്റില്‍ ഐശ്വര്യ വ്യക്തമാക്കി.
അതേസമയം ധനുഷ് നായകനായി വേഷമിടുന്ന ക്യാപ്റ്റൻ മില്ലര്‍ ഒരു ആക്ഷൻ ചിത്രമായിട്ടാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേദിത സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.
